കോഴിക്കോട് ശാസ്ത്രോത്സവം: കോഴിക്കോട് സിറ്റിക്ക് ഓവറോൾ കിരീടം
Last Updated:
ശാസ്ത്രമേള (എച്ച്എസ്എസ്) വിഭാഗത്തിൽ മേലടി ഉപജില്ല ഒന്നാം സ്ഥാനം നേടി. സാമൂഹിക ശാസ്ത്രമേള (എച്ച്എസ്എസ്) വിഭാഗത്തിൽ വടകര ഉപജില്ല ജേതാക്കളായി.
കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവത്തിൽ കോഴിക്കോട് സിറ്റി ഉപജില്ല ഓവറോൾ ചാംപ്യൻമാർ. മുക്കം ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. കുന്നുമ്മൽ ഉപജില്ല മൂന്നാം സ്ഥാനം നേടി. സ്‌കൂളുകളുടെ വിഭാഗത്തിൽ മേമുണ്ട എച്ച്എസ്എസ് ഓവറോൾ ചാംപ്യൻഷിപ് നേടി. സിൽവർ ഹിൽസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും പയ്യോളി ജിവിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
ശാസ്ത്രമേള (എച്ച്എസ്എസ്) വിഭാഗത്തിൽ: മേലടി ഉപജില്ല ഒന്നാം സ്ഥാനം നേടി. വടകര ഉപജില്ല രണ്ടാം സ്ഥാനവും ചേവായൂർ ഉപജില്ല മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗം: കോഴിക്കോട് റൂറൽ ഉപജില്ല ഒന്നാമതെത്തി. തോടന്നൂർ രണ്ടാമതും കുന്നുമ്മൽ മൂന്നാമതുമെത്തി.
പ്രവൃത്തി പരിചയമേള (എച്ച്എസ്എസ്) വിഭാഗത്തിൽ: കോഴിക്കോട് സിറ്റി ഉപജില്ല ചാംപ്യന്മാരായി. മുക്കം രണ്ടാം സ്ഥാനവും കുന്നുമ്മൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ കുന്നുമ്മൽ ഒന്നാം സ്ഥാനത്തും പേരാമ്പ്ര മുക്കം ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനത്തുമെത്തി.
advertisement
സാമൂഹിക ശാസ്ത്രമേള (എച്ച്എസ്എസ്) വിഭാഗത്തിൽ വടകര ഉപജില്ല ജേതാക്കളായി. കോഴിക്കോട് സിറ്റിക്കാണു രണ്ടാം സ്ഥാനം. മേലടി മൂന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മേലടി, പേരാമ്പ്ര ഉപജില്ലകൾ ഒന്നാം സ്ഥാനം പങ്കിട്ടു. തോടന്നൂർ രണ്ടാം സ്ഥാനവും കൊടുവള്ളി മൂന്നാം സ്ഥാനവും നേടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 03, 2025 4:12 PM IST


