നൂതന പ്രവർത്തനങ്ങളുമായി കോഴിക്കോട് കോർപ്പറേഷൻ; സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൽ പ്രത്യേക ആദരം
Last Updated:
ശുചിത്വം, ശാസ്ത്രീയ മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ വിവിധ ക്യാമ്പയിൻ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് സ്വച്ഛതാ ഹി സേവ അവാർഡുകൾ നൽകിയത്.
സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ ശുചിത്വോത്സവം 2025 ൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങൾക്ക് കോഴിക്കോട് അവാർഡുകൾ വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ല കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഇ ടി രാകേഷ് അധ്യക്ഷനായി.
ശുചിത്വം, ശാസ്ത്രീയ മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ വിവിധ ക്യാമ്പയിൻ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് സ്വച്ഛതാ ഹി സേവ അവാർഡുകൾ നൽകിയത്. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം പേരാമ്പ്ര, കുന്നമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകൾക്കും ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം പെരുമണ്ണ, ഒളവണ്ണ, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭയ്ക്കുള്ള പുരസ്കാരം രാമനാട്ടുകര നഗരസഭയ്ക്കും ലഭിച്ചു.
വ്യത്യസ്ഥവും നൂതനവുമായ പ്രവർത്തനങ്ങൾ നടത്തിയതിന് കോഴിക്കോട് കോർപ്പറേഷനും ആദരം ഏറ്റുവാങ്ങി. ക്യാമ്പയിനുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകൾ, എൻഎസ്എസ് യൂണിറ്റുകൾ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. മലബാർ ക്രിസ്റ്റ്യൻ കോളേജ്, ഫറോക്ക് ട്രയിനിങ് കോളേജ്, സി.കെ.ജി.എം. ഗവ. കോളേജ് എന്നിവയ്ക്ക് പ്രത്യേക പുരസ്കാരങ്ങളും സമ്മാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 06, 2025 8:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
നൂതന പ്രവർത്തനങ്ങളുമായി കോഴിക്കോട് കോർപ്പറേഷൻ; സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൽ പ്രത്യേക ആദരം


