ലോക ജലദിനം: കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ 32 കേന്ദ്രങ്ങളിൽ 'ജലസഭ' സംഘടിപ്പിച്ചു
Last Updated:
മാനാഞ്ചിറ ജി.ടി.ടി.ഐയിൽ നടന്ന ജില്ലാതല പരിപാടിയിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ. പി.ആർ. അരുൺ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ജലസ്രോതസ്സുകളുടെ സംരക്ഷണത്തെക്കുറിച്ചും ക്ലാസ്സെടുത്തു.
മാർച്ച് 22 ലോക ജലദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ 32 തുല്യതാ പഠന കേന്ദ്രങ്ങളിൽ ലോക ജലദിനാചരണവും ജലസഭയും സംഘടിപ്പിച്ചു. എല്ലാ സ്ഥലത്തും ജല സ്രോതസ്സും മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളെ പറ്റിയും വിശധമായ ചർച്ചകൾ നടന്നു. ജില്ലാ തല പരിപാടി മാനാഞ്ചിറ ജി ടി ടി ഐൽ നടന്നു.
കുന്നമംഗലം സി ഡബ്ല്യു ഡി ആര്‍ എം പ്രിൻസിപ്പാളും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ ഡോ. പി ആര്‍ അരുൺ ക്ലാസ്സെടുത്തു. അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ പി എന്‍ ബാബു ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. എ. ശശിധരൻ, പി ദീപ്തി, പി ഷെമിത കുമാരി, പി കെ അഞ്ജലി, ഷിംജിത മണി, പി ഗായത്രി, സുചിത്ര, സെൻ്റർ കോഡിനേറ്റർ ചിത്രാദേവി, ക്ലാസ്സ് ലീഡർ പി.കെ. സോമൻ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Mar 23, 2026 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ലോക ജലദിനം: കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ 32 കേന്ദ്രങ്ങളിൽ 'ജലസഭ' സംഘടിപ്പിച്ചു









