കോഴിക്കോട് ബയോളജിക്കൽ പാർക്കിന്റെ (കടുവ സഫാരി പാർക്ക്); ആദ്യഘട്ട പ്രവൃത്തികൾക്ക് ഡി പി ആർ തയ്യാറായി
Last Updated:
ആദ്യഘട്ടം ഒരു വർഷംകൊണ്ട് പൂർത്തീകരിക്കും. കോർപ്പറേഷൻ്റെ പേരാമ്പ്ര എസ്റ്റേറ്റിൻ്റെ 120 ഹെക്ടർ സ്ഥലമാണ് പാർക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോഴിക്കോട് ബയോളജിക്കൽ പാർക്കിൻ്റെ (കടുവ സഫാരി പാർക്ക്) ആദ്യഘട്ട പ്രവൃത്തികൾക്ക് വിശദ പദ്ധതിരേഖ (ഡി പി ആർ) തയ്യാറായി. പ്രവേശനകേന്ദ്രമൊരുക്കാൻ 16 കോടിയുടെ പ്രവൃത്തിയാണ് നടക്കുക. പദ്ധതി മേൽനോട്ടത്തിനുള്ള ഉന്നതതല സമിതിയുടെ അംഗീകാരത്തിനുശേഷം സർക്കാരിന് ഡിപിആർ സമർപ്പിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നിർമാണപ്രവൃത്തികൾ രണ്ടുഘട്ടങ്ങളിലായി നടത്താൻ മേയിൽ ചേർന്ന സമിതി യോഗം മുൻപേ തീരുമാനിച്ചിരുന്നു.
ഇൻഫർമേഷൻ സെൻ്റർ, ബയോ റിസോഴ്സ് പാർക്ക്, ടിക്കറ്റ് കൗണ്ടർ, വാഹനപാർക്കിങ് സൗകര്യം, ലഘുഭക്ഷണശാല, ശൗചാലയബ്ലോക്ക്, ഓഫീസ് എന്നിവ ഉൾപ്പെടുന്നതാണ് ആദ്യഘട്ടം. വന്യ-മൃഗ സംരക്ഷണകേന്ദ്ര നിർമാണം, വെറ്ററിനറി ആശുപത്രി സൗകര്യങ്ങൾ ഒരുക്കൽ, ഇൻ്റർപ്രട്ടേഷൻ സെൻ്റർ, ക്വാർട്ടേഴ്‌സ് തുടങ്ങിയവ രണ്ടാംഘട്ടത്തിൽ ഉൾപ്പെടും. ആദ്യഘട്ടം ഒരു വർഷംകൊണ്ട് പൂർത്തീകരിക്കും. കോർപ്പറേഷൻ്റെ പേരാമ്പ്ര എസ്റ്റേറ്റിൻ്റെ 120 ഹെക്ടർ സ്ഥലമാണ് പാർക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 03, 2025 4:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ബയോളജിക്കൽ പാർക്കിന്റെ (കടുവ സഫാരി പാർക്ക്); ആദ്യഘട്ട പ്രവൃത്തികൾക്ക് ഡി പി ആർ തയ്യാറായി


