'മെസ്സിയും നെയ്മറും പുഴയിൽ നിന്ന് മാറണം; അത് അങ്ങനെ ഒഴുകട്ടെ;' ചാത്തമംഗലം പഞ്ചായത്ത് ഉത്തരവ്
- Published by:Naseeba TC
- news18-malayalam
Last Updated:
കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയും എന്നായിരുന്നു പരാതി
കോഴിക്കോട്: പുള്ളാവൂര്‍ പുഴയില്‍ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറുടേയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത് ഉത്തരവ്. ഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ പുള്ളാവൂരിലെ അർജന്റീന, ബ്രസീൽ ആരാധകർ പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശം.
കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയും എന്നായിരുന്നു പരാതി. പുള്ളാവൂർ പുഴയിൽ മുപ്പതടി പൊക്കത്തിലാണ് ആരാധകർ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം സോഷ്യൽമീഡിയയിൽ വൈറലായതോടെ അന്താരാഷ്ട്ര മധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.
പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു അർജന്റീനൻ ആരാധകർ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. പിന്നാലെ തോറ്റുകൊടുക്കാതെ ബ്രസീൽ ഫാൻസും രംഗത്തിറങ്ങി. 40 അടി വലുപ്പത്തിൽ നെയ്മറുടെ കട്ടൗട്ടും സ്ഥാപിച്ചു.
advertisement
കേരളത്തിലെ ഫുട്ബോൾ ആവേശം വലിയ ചർച്ചയായെങ്കിലും മെസ്സിയേയും നെയ്മറേയും കരയിലേക്ക് കയറ്റാനാണ് പഞ്ചായത്തിന്റെ തീരുമാനം. സ്ഥലത്ത് പരിശോധന നടത്തിയെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് കട്ടൗട്ടുകൾ നീക്കാൻ ഉത്തരവിട്ടതെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 05, 2022 8:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
'മെസ്സിയും നെയ്മറും പുഴയിൽ നിന്ന് മാറണം; അത് അങ്ങനെ ഒഴുകട്ടെ;' ചാത്തമംഗലം പഞ്ചായത്ത് ഉത്തരവ്