advertisement

400 ഇൻ്റേണുകൾ, ഡസൻ കണക്കിന് പദ്ധതികൾ; കോഴിക്കോടിൻ്റെ മുഖച്ഛായ മാറ്റിയ ഡി സി ഐ പി

Last Updated:

2015-ൽ ഐ ഐ എം കോഴിക്കോടിൻ്റെ സഹകരണത്തോടെ ആരംഭിച്ച ഈ പദ്ധതി, നിപ-കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഓപ്പറേഷൻ സുലൈമാനി പോലുള്ള വികസന പദ്ധതികളിലും നിർണ്ണായക പങ്കുവഹിച്ചു.

DCIP
DCIP
കോഴിക്കോടിൻ്റെ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ (ഡി.സി.ഐ.പി.) പത്ത് വര്‍ഷത്തിനിടെ പങ്കാളികളായത് 400ലേറെ യുവജനങ്ങള്‍. ജില്ലാ തലത്തില്‍ ഭരണനിര്‍വഹണ രംഗത്ത് യുവജനങ്ങള്‍ക്ക് അവസരം ഒരുക്കുന്ന ദേശീയ തലത്തിലെ തന്നെ ആദ്യ ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാമാണിത്.
കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റുമായി ചേര്‍ന്ന് 2015 ജൂണില്‍ കമ്പാഷ്യനേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് ഇൻ്റേണ്‍ഷിപ്പ് ആരംഭിച്ചത്. കോഴിക്കോട് ഐ.ഐ.എം., അസീം പ്രേംജി യൂനിവേഴ്‌സിറ്റി, എന്‍.എസ്.എസ്. എന്നിവര്‍ പദ്ധതിയുടെ സഹകാരികളാണ്.
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കി ജില്ലാ ഭരണകൂടത്തോടൊപ്പം വികസന, സാമൂഹികക്ഷേമ പദ്ധതികളിലും പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുകയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താനും വിവിധ സര്‍ക്കാര്‍ പദ്ധതികളെ വിശകലനം ചെയ്യാനും ഇതുവഴി അവസരം ലഭിക്കും. ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍, വിധവകള്‍, തെരുവില്‍ അലയുന്നവര്‍, സര്‍ക്കാര്‍ ക്ഷേമ ഭവനങ്ങളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമാക്കിയാണ് പ്രധാനമായും പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്.
advertisement
നിപ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രളയ അതിജീവന പ്രവര്‍ത്തനങ്ങളിലുമെല്ലാം നിര്‍ണായക പങ്ക് വഹിക്കാന്‍ ഡി.സി.ഐ.പി.ക്ക് സാധിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങളും ലഭിച്ചു. ജില്ലയുടെ പ്രധാന പദ്ധതികളായ ഓപറേഷന്‍ സുലൈമാനി, കുതിരവട്ടം മാനസികാശുപത്രിയിലെ ഇടപെടലുകള്‍, കമ്പാഷ്യനേറ്റ് കോഴിക്കോട് സ്‌കോളര്‍ഷിപ്പ് വിതരണം, സീറോ വേസ്റ്റ് കോഴിക്കോട്, എനേബ്ലിങ് കോഴിക്കോട്, ക്യാമ്പസസ് ഓഫ് കോഴിക്കോട്, നമ്മുടെ കോഴിക്കോട്, കൈയെത്തും ദൂരത്ത്, സി.ഡി.എം.സി., ക്രാഡില്‍, അദാലത്തുകള്‍, ഹാപ്പി ഹില്‍, ഉദയം, ഉയരാം ഒന്നിച്ച്, പുതുലഹരി എന്നിവയിലെല്ലാം നിര്‍ണായക പങ്ക് വഹിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
400 ഇൻ്റേണുകൾ, ഡസൻ കണക്കിന് പദ്ധതികൾ; കോഴിക്കോടിൻ്റെ മുഖച്ഛായ മാറ്റിയ ഡി സി ഐ പി
Next Article
advertisement
നവദമ്പതികളുടെ മേൽ മഴയായ് പെയ്തത് ലക്ഷങ്ങളുടെ നോട്ടുകൾ; പഞ്ചാബി വിവാഹ വീഡിയോ വൈറൽ
നവദമ്പതികളുടെ മേൽ മഴയായ് പെയ്തത് ലക്ഷങ്ങളുടെ നോട്ടുകൾ; പഞ്ചാബി വിവാഹ വീഡിയോ വൈറൽ
  • പഞ്ചാബിലെ പാട്ടിയിൽ നടന്ന വിവാഹത്തിൽ വധൂവരന്മാരുടെ മേൽ ലക്ഷങ്ങളുടെ നോട്ടുകൾ മഴപോലെ പെയ്തു

  • ഓസ്‌ട്രേലിയയും കാനഡയും ഉൾപ്പെടെ എൻആർഐ അതിഥികൾ ഇന്ത്യൻ രൂപയും യുഎസ് ഡോളറും വർഷിച്ചു

  • വിവാഹത്തിലെ ആഡംബര പ്രദർശനം ചർച്ചയാകുമ്പോൾ 4-5 ലക്ഷം രൂപ വരെ വിതറിയെന്നാണ് കണക്കാക്കുന്നത്

View All
advertisement