'സ്നേഹായനം' യാത്ര: വയനാട് വൈത്തിരിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സമഗ്രശിക്ഷാ കോഴിക്കോടിൻ്റെ ഉജ്ജ്വല സ്വീകരണം

Last Updated:

55 പേരാണ് ബി.ആർ.സി. വൈത്തിരിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'സ്നേഹായനം’ യാത്രയിൽ പങ്കെടുത്തത്. 

News18
News18
ഭിന്നശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വയനാട് ജില്ലയിലെ വൈത്തിരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സംഘടിപ്പിച്ച 'സ്നേഹായനം' പഠന-വിനോദ യാത്രക്ക് സമഗ്രശിക്ഷ കോഴിക്കോടിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. റീജിയണൽ സയൻസ് സെൻ്റർ ആൻഡ് പ്ലാനറ്റേറിയം ഡയറക്ടർ എം എം കെ ബാലാജി ഉദ്ഘാടനം നിർവഹിച്ചു.
പ്ലാനറ്റേറിയം, റെയിൽവേ സ്റ്റേഷൻ, മാനാഞ്ചിറ പാർക്ക്, ബീച്ച് എന്നിവ സംഘം സന്ദർശിച്ചു. തുടർന്ന് കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിച്ച സർഗ സായാഹ്നത്തിൽ പ്രൊവിഡൻസ് ഗേൾസ് സ്കൂൾ ടീം ലഹരിവിരുദ്ധ സന്ദേശമുയർത്തി സൂംബാ ഡാൻസ് അവതരിപ്പിച്ചു. എൻ.ജി.ഒ. ക്വാർട്ടേഴ്സ് സ്കൂൾ വിദ്യാർഥി സാരംഗിൻ്റെ നാടോടിനൃത്തവും വയനാട്ടിലെയും കോഴിക്കോട്ടെയും ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി.
ചടങ്ങിൽ സമഗ്രശിക്ഷാ കോഴിക്കോട് ഡി.പി.സി. ഡോ. എ കെ അബ്ദുൽ ഹക്കീം, പ്രോഗ്രാം ഓഫീസർ വി ടി ഷീബ, ബി.പി.സി. വി ഹരീഷ്, ആഴ്‌ചവട്ടം സ്‌കൂൾ പ്രധാനാധ്യാപകൻ ഓംകാരനാഥൻ, വൈത്തിരി ഗവ. ഹൈസ്‌കൂൾ പ്രധാനാധ്യപിക പ്രിയ രഞ്ജിനി, പ്രോഗ്രാം കോഓഡിനേറ്റർ അജ്‌മൽ കക്കോവ്, എസ്.എസ്.കെ. പ്രോഗ്രാം ഓഫീസർ പി എൻ അജയൻ തുടങ്ങിയവർ പങ്കെടുത്തു.
advertisement
55 പേരാണ് ബി.ആർ.സി. വൈത്തിരിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'സ്നേഹായനം’ യാത്രയിൽ പങ്കെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
'സ്നേഹായനം' യാത്ര: വയനാട് വൈത്തിരിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സമഗ്രശിക്ഷാ കോഴിക്കോടിൻ്റെ ഉജ്ജ്വല സ്വീകരണം
Next Article
advertisement
രാഹുൽ‌ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, ശരീരത്തിൽ മുറിവുകള്‍; രണ്ടാമത്തെ കേസിലെ എഫ്ഐആര്‍
രാഹുൽ‌ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, ശരീരത്തിൽ മുറിവുകള്‍; രണ്ടാമത്തെ കേസിലെ എഫ്ഐആര്‍
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു.

  • 2023ൽ യുവതിയുമായി ബന്ധം സ്ഥാപിച്ച് ക്രൂരപീഡനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.

  • വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം.

View All
advertisement