തിരുവനന്തപുരം: ലൈഫ് മിഷന്‍ ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ്
ഐഫോണുകളിലൊന്ന് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിച്ചെന്ന കസ്റ്റംസ് കണ്ടെത്തലിൽ സന്ദീപാനന്ദഗിരിയെ ട്രോളി കോൺഗ്രസ് എം.എൽ.എ കെ.എസ് ശബരീനാഥൻ. ഐഫോൺ വിവാദത്തിനിടെ കഴിഞ്ഞ വർഷം സന്ദീപാനന്ദഗിരി ഫോസ്ബുക്കിലിട്ട പോസ്റ്റാണ് ശബരി കുത്തിപ്പൊക്കിയിരിക്കുന്നത്.
'ത്രികാലജ്ഞാനിയാണ് സ്വാമി' എന്ന കുറിപ്പോടെയാണ് സന്ദീപാനന്ദഗിരി കുറിച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ശബരി ഷെയര്‍ ചെയ്തിരിക്കുന്നത്. നമ്മള്‍ ജീവിക്കുന്നത് ശാസ്ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ച കാലത്താണെന്ന് മറക്കരുതെന്നും ഐഫോണ്‍ ബില്ലിലെ ബാച്ച്‌നമ്പരിലൂടെ ഫോണ്‍ ഇപ്പോള്‍ എവിടെയാണെന്നറിയാന്‍ നിമിഷാര്‍ത്ഥങ്ങള്‍ മതി.ജാഗ്രതൈ..എന്നായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്.
Also Read
'ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം, സി പി (ഐ) എം ലെ (ഐ)'; റഹീമിന്റെ പോസ്റ്റ് കുത്തിപ്പൊക്കി ഷാഫി പറമ്പിൽകോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ഐ ഫോൺ വിവാദത്തിൽ ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീമിന്റെ കഴിഞ്ഞ വർഷത്തെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് ഷാഫിയുടെ പരിഹാസം. ‘(ഐ) ഫോൺ, (ഐ) ഗ്രൂപ്പ്.. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. അല്ലാതെ ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്നു പറയാൻ പറഞ്ഞു.’ എന്നതായിരുന്നു റഹീമിന്റെ പഴയ പോസ്റ്റ്.
Also Read
'എനിക്കെതിരെ കോടിയേരി ആരോപിക്കുമ്പോൾ സ്വന്തം ഭാര്യ അത് ഉപയോഗിക്കുകയായിരുന്നു'; രമേശ് ചെന്നിത്തലലൈഫ് മിഷൻ കരാറിന് പ്രത്യുപകാരമായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്നു വിനോദിനി ഉപയോഗിച്ചെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ, ‘(ഐ) ഫോൺ, (ഐ) ഗ്രൂപ്പ്.. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. അല്ലാതെ ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്നു പറയാൻ പറഞ്ഞു.’ എന്ന റഹീമിന്റെ പോസ്റ്റ് ഷാഫി കുത്തിപ്പൊക്കിയത്. . ‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം .(ഐ) ഫോൺ, സിപി(ഐ)എംലെ (ഐ).’ എന്നാണ് റഹീമിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഷാഫി അഭ്യർത്ഥിക്കുന്നത്.
സിദ്ദിഖിന്റെ കുറിപ്പ് ഇങ്ങനെ:‘വമ്പൻ സ്രാവുകൾ പുറത്ത് വരാനുണ്ട്’ സാമ്പത്തിക കുറ്റവിചാരണ കോടതി സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു വിവാദ പരാമർശം ആയിരുന്നു ഇത്. അന്നതൊരു അതിശയോക്തിയായി തോന്നിയിരുന്നു, പക്ഷേ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഈ പരാമർശം നൂറു ശതമാനം ശരിയായിരുന്നു എന്നാണ്. ജനങ്ങളുടെയും ഞങ്ങളുടെയും മനസ്സിലെ ചോദ്യം ഒന്ന് മാത്രം... ഇനിയുമെത്ര പേർ?’ സിദ്ധിഖ് കുറിച്ചു.
ഇതിനിടെ ഐഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും രംഗത്തെത്തി. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്നുമാണ് വിനോദിനി പറയുന്നത്. അതേസമയം താൻ സ്വപ്ന സുരേഷിനാണ് ഫോൺ നൽകിയതെന്നാണ് സന്തോഷ് ഈപ്പനും വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.