'ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം, സി പി (ഐ) എം ലെ (ഐ)'; റഹീമിന്റെ പോസ്റ്റ് കുത്തിപ്പൊക്കി ഷാഫി പറമ്പിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഷാഫിക്കു പിന്നാലെ മറ്റു കോൺഗ്രസ് നേതാക്കളും സി.പി.എമ്മിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ഐ ഫോൺ വിവാദത്തിൽ ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീമിന്റെ കഴിഞ്ഞ വർഷത്തെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് ഷാഫിയുടെ പരിഹാസം. ‘(ഐ) ഫോൺ, (ഐ) ഗ്രൂപ്പ്.. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. അല്ലാതെ ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്നു പറയാൻ പറഞ്ഞു.’ എന്നതായിരുന്നു റഹീമിന്റെ പഴയ പോസ്റ്റ്.
ലൈഫ് മിഷൻ കരാറിന് പ്രത്യുപകാരമായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്നു വിനോദിനി ഉപയോഗിച്ചെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ, ‘(ഐ) ഫോൺ, (ഐ) ഗ്രൂപ്പ്.. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. അല്ലാതെ ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്നു പറയാൻ പറഞ്ഞു.’ എന്ന റഹീമിന്റെ പോസ്റ്റ് ഷാഫി കുത്തിപ്പൊക്കിയത്. . ‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം .(ഐ) ഫോൺ, സിപി(ഐ)എംലെ (ഐ).’ എന്നാണ് റഹീമിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഷാഫി അഭ്യർത്ഥിക്കുന്നത്.
advertisement
ഷാഫിക്കു പിന്നാലെ മറ്റു കോൺഗ്രസ് നേതാക്കളും സി.പി.എമ്മിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.
സിദ്ദിഖിന്റെ കുറിപ്പ് ഇങ്ങനെ:
‘വമ്പൻ സ്രാവുകൾ പുറത്ത് വരാനുണ്ട്’ സാമ്പത്തിക കുറ്റവിചാരണ കോടതി സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു വിവാദ പരാമർശം ആയിരുന്നു ഇത്. അന്നതൊരു അതിശയോക്തിയായി തോന്നിയിരുന്നു, പക്ഷേ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഈ പരാമർശം നൂറു ശതമാനം ശരിയായിരുന്നു എന്നാണ്. ജനങ്ങളുടെയും ഞങ്ങളുടെയും മനസ്സിലെ ചോദ്യം ഒന്ന് മാത്രം... ഇനിയുമെത്ര പേർ?’ സിദ്ധിഖ് കുറിച്ചു.
advertisement
ഇതിനിടെ ഐഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും രംഗത്തെത്തി. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്നുമാണ് വിനോദിനി പറയുന്നത്. അതേസമയം താൻ സ്വപ്ന സുരേഷിനാണ് ഫോൺ നൽകിയതെന്നാണ് സന്തോഷ് ഈപ്പനും വ്യക്തമാക്കുന്നത്.
കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ചോദ്യം ചെയ്യാനായി ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ഐ ഫോൺ സംബന്ധിച്ച വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വിനോദിനി ബാലകൃഷ്ണൻ വ്യക്തമാക്കി. അതേസമയം ഫോൺ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കൈമാറിയോയെന്നു തനിക്കറിയില്ലെന്ന് സന്തോഷ് ഈപ്പൻ ന്യൂസ് 18 നോട് വ്യക്തമാക്കി. സ്വപ്ന ആവശ്യപ്പെട്ട പ്രകാരം ഫോൺ വാങ്ങി നൽകുകയായിരുന്നു. ആകെ നൽകിയത് ആറ് ഫോണുകളാണെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.
advertisement
ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് കോഴയായ നല്‍കിയ ഐഫോണുകളിൽ ഏറ്റവും വിലകൂടിയ ഒന്ന് വിനോദിനി ഉപയോഗിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇതേത്തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.
advertisement
വില കൂടിയ ഫോണ്‍ കോണ്‍സുല്‍ ജനറലിന് നല്‍കാനാണെന്നാണ് പറഞ്ഞിരുന്നത്. വിനോദിനിയെ നേരിട്ട് അറിയില്ലെന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കുന്നു.
സന്തോഷ് ഈപ്പൻ സമ്മാനിച്ച ഫോണിന്റെ ഐഎംഇ നമ്പര്‍ പരിശോധിച്ചാണ് വിനോദിനിയാണ് ആറാമത്തെ ഫോണ്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. ഈ ഫോണില്‍ നിന്ന് യൂണിടാക് ഉടമയെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതായും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
advertisement
നേരത്തെ നൽകിയ ആറ് ഐ ഫോണുകളിൽ ഒന്ന് സന്തോഷ് ഈപ്പൻ്റെ കൈവശം തന്നെയുണ്ടെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യലിലാണ്, സ്വപ്നയ്ക്ക് കൈമാറാനായി വാങ്ങിയ ആറാമത്തെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയത്. കോൺസൽ ജനറലിന് കൈമാറാൻ വാങ്ങിയ ഫോൺ എങ്ങനെ തൻ്റെ കൈവശം തിരിച്ചെത്തിയെന്നും സന്തോഷ് ഈപ്പൻ അന്ന് വെളിപ്പെടുത്തി. രമേശ് ചെന്നിത്തലയ്ക്ക് ഫോൺ കൈമാറിയെന്നത് തെറ്റായി വന്ന വിവരമാണെന്നും സന്തോഷ് ഈപ്പൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2021 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം, സി പി (ഐ) എം ലെ (ഐ)'; റഹീമിന്റെ പോസ്റ്റ് കുത്തിപ്പൊക്കി ഷാഫി പറമ്പിൽ


