advertisement

Vadakara Taluk Office| വടകര താലൂക്ക് ഓഫീസ് തീപിടിത്തം; ഷോര്‍ട്ട്‌സര്‍ക്യൂട്ട് അല്ലെന്ന് KSEB; ദുരൂഹതയേറുന്നു

Last Updated:

കഴിഞ്ഞ ദിവസങ്ങളില്‍ ലാന്റ് അക്വിസിഷന്‍ ഓഫീസില്‍ രണ്ട് തവണ തീപിടുത്തമുണ്ടായിരുന്നു.

വടകര താലൂക്ക് ഓഫീസ് തീപിടിത്തം
വടകര താലൂക്ക് ഓഫീസ് തീപിടിത്തം
കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലുണ്ടായ(Vadakara Taluk Office) തീപിടിത്തത്തില്‍(Fire) ദുരൂഹതയേറുന്നു. പ്രാഥമിക നിഗമനത്തില്‍ ഷോര്‍ട്ട്‌സര്‍ക്യൂട്ട് അല്ലെന്ന് കെഎസ്ഇബി(KSEB) അധികൃതര്‍ വ്യക്തമാക്കി. രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. താലൂക്ക് ഓഫീസ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു.
ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാര്‍ പറയുന്നു. 2019 ന് മുമ്പുള്ള ഫയലുകളാണ് കത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ലാന്റ് അക്വിസിഷന്‍ ഓഫീസില്‍ രണ്ട് തവണ തീപിടുത്തമുണ്ടായിരുന്നു.
ഓടിട്ട കെട്ടിടമായത് കൊണ്ട് മേല്‍ക്കൂരയിലെ മരത്തടി കത്തിയതാണ് തീയണക്കല്‍ ദീര്‍ഘിപ്പിച്ചത്. സമീപത്തെ പഴയ ട്രഷറി ഓഫീസിനും തീ പിടുത്തത്തില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടുത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് തീപിടുത്തമുണ്ടായ സ്ഥലത്തെത്തിയ എംഎല്‍എമാരായ കെ.കെ. രമയും ഇ കെ വിജയനും അന്വേഷണം ആവശ്യപ്പെട്ടു.
advertisement
ലാന്റ് അക്വിസിഷന്‍ ഓഫീസില്‍ രണ്ട് തവണ തീപിടുത്തമുണ്ടായിരുന്നു. അതിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കെ കെ രമ പറഞ്ഞു. നാല് മണിക്കൂര്‍ പരിശ്രമത്തിലാണ് തീയണച്ചത്. താലൂക്ക് ഓഫീസിന് പുറമെ സമീപത്തെ പഴയ ട്രഷറി കെട്ടിടത്തിലും അഗ്‌നിബാധയുണ്ടായി. തീയണച്ചെങ്കിലും തീപിടുത്തത്തിന്റെ കാരണം ഏറെ ദുരൂഹമാണ്.
അതിനിടെ, നാദാപുരം എം എല്‍ എ ഇ കെ വിജയന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് പൊകുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വടകരയില്‍ യോഗം ചേരുന്നുണ്ട്. അട്ടിമറി സാധ്യതയടക്കം എല്ലാം പരിശോധിക്കുമെന്ന് റൂറല്‍ എസ്പി അറിയിച്ചു. വടകര ഡിവൈഎസ്പിക്ക് ആണ് അന്വേഷണ ചുമതല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vadakara Taluk Office| വടകര താലൂക്ക് ഓഫീസ് തീപിടിത്തം; ഷോര്‍ട്ട്‌സര്‍ക്യൂട്ട് അല്ലെന്ന് KSEB; ദുരൂഹതയേറുന്നു
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement