സുഹൃത്തിനോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ കെഎസ്ആർടിസി ഡ്രൈവർ മുങ്ങിമരിച്ചു
- Published by:Sarika N
Last Updated:
ആയനിവയൽ മാക്കുനി കുളത്തിലാണ് അപകടം ഉണ്ടായത്
കണ്ണൂർ: സുഹൃത്തിനോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ കെഎസ്ആർടിസി ഡ്രൈവർ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തിന് സമീപം പരേതനായ ശ്രീധരന്റെയും പങ്കജവല്ലിയുടെയും മകൻ എം.കെ. ശ്രീജിത്താണ് (44) മരിച്ചത്. ആയനിവയൽ മാക്കുനി കുളത്തിലാണ് സുഹൃത്തിനോടൊപ്പം ശ്രീജിത്ത് നീന്താനിറങ്ങിയത് . ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെയാണ് സംഭവം.
ഇരുവരും ഒന്നിച്ചാണ് നീന്താനിറങ്ങിയത്. എന്നാൽ സുഹൃത്ത് കരയിൽ എത്തിയിട്ടും യുവാവ് തിരിച്ചുകയറിയിരുന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും ശ്രീജിത്തിനെ കാണാതായതോടെ നാട്ടുകാർ തിരിച്ചിൽ ആരംഭിക്കുകയായിരുന്നു. നാട്ടുകാരും കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും സംയുക്തമായി ചേർന്നാണ് യുവാവിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വളപട്ടണം പോലീസ് ആശുപത്രിയിലെത്തി യുവാവിന്റെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
May 14, 2025 7:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുഹൃത്തിനോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ കെഎസ്ആർടിസി ഡ്രൈവർ മുങ്ങിമരിച്ചു