കോഴിക്കോട് KSRTC ജീവനക്കാരൻ ലോഡ്ജിൽ മരിച്ച നിലയിൽ;കാസർഗോഡേക്ക് സ്ഥലംമാറ്റത്തിൽ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍
- Published by:Sarika KP
- news18-malayalam
Last Updated:
കാസർകോട്ടേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചതുമായി ബന്ധപ്പെട്ട് അനീഷ് മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ കെ എസ് ആർ ടി സി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷിനെ (38) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെ എസ് ആർ ടി സി ബസിലെ കണ്ടക്‌ടറായിരുന്നു അനീഷ്.
കഴിഞ്ഞ ദിവസം ഉച്ചയോടെ അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്‌ജില്‍ മുറിയെടുക്കുകയായിരുന്നു. തുടർന്ന് അനീഷിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഇന്ന് രാവിലെ കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട്ടേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചതുമായി ബന്ധപ്പെട്ട് അനീഷ് മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
February 13, 2024 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് KSRTC ജീവനക്കാരൻ ലോഡ്ജിൽ മരിച്ച നിലയിൽ;കാസർഗോഡേക്ക് സ്ഥലംമാറ്റത്തിൽ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍


