സ്വിഫ്റ്റ് സൂപ്പർ ഫാസ്‌റ്റ് എ സി ആകുന്നു: ആദ്യ ബസ് അടുത്തയാഴ്ച എത്തും

Last Updated:

ട്രക്കുകളിൽ നടപ്പാക്കി വിജയിച്ചതിന്റെ അനുഭവവുമായാണു ഹെവി കൂൾ എന്ന കമ്പനി കെഎസ്ആർടിസി ബസിൽ പരിഷ്കാരം വരുത്തിയത്

News18
News18
തൃശൂർ: കെഎസ്ആർ‌ടിസി ബസിലെ വെയിലും ചൂടും സഹിച്ച് ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. സ്വിഫ്റ്റ് സൂപ്പർ ഫാസ്‌റ്റ് ബസുകൾ എസി ആകുന്നു. ഈ പദ്ധതിയുടെ ഭാ​ഗമായി ആദ്യ എസി ബസ് അടുത്തയാഴ്ച പുറത്തിറങ്ങും. ഇത് വിജയകരമായാൽ, ശേഷിച്ചിരിക്കുന്ന ബസുകളും എസി സംവിധാനത്തിലേക്ക് മാറും.
നേരിട്ട് എഞ്ചിനുമായി ബന്ധമില്ലതെ ഓൾട്ടർ‌നേറ്ററുമായി ഘടിപ്പിച്ച 4 ബാറ്ററി ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് എസി സംവിധാനമാണ് ഇതിനായി ചെയ്യുന്നത്. ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂൾ എന്ന കമ്പനിയിലാണ് ഇത് ചെയ്യുന്നത്. വാഹനം സ്റ്റാർട്ട് ചെയ്യാതെയും എസി പ്രവർത്തിപ്പിക്കാനുള്ള സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്.
ഒരു ബസിൽ എ സി വയ്ക്കുന്നതിനായി 6 ലക്ഷം രൂപയ്ക്കടുത്താണ് ചെലവ് വരുന്നത്. എസി വയ്ക്കുന്നതിനായി ബസിന്റെ ഉൾഭാ​ഗം പൂർണമായും പുതുതായി പ്ലൈവുഡ്, മാറ്റ് എന്നിവ ഉപയോഗിച്ച് ‌നിർമ്മിക്കും. എയർ ഡക്ട് എല്ലാ സീറ്റുകളിലെയും യാത്രക്കാർക്ക് തണുപ്പ് ലഭിക്കാവുന്ന തരത്തിലാകും ക്രമീകരിക്കുന്നത്.
advertisement
മുമ്പ് ട്രക്കുകളിൽ നടപ്പാക്കി വിജയിച്ചതിന്റെ അനുഭവവുമായാണു ഹെവി കൂൾ കമ്പനി കെഎസ്ആർടിസി ബസിൽ പരിഷ്കാരം വരുത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വിഫ്റ്റ് സൂപ്പർ ഫാസ്‌റ്റ് എ സി ആകുന്നു: ആദ്യ ബസ് അടുത്തയാഴ്ച എത്തും
Next Article
advertisement
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement