സന്നിധാനത്ത് അപ്പം, അരവണ വിൽപ്പനയിൽ വൻ കുറവ്
Last Updated:
പത്തനംതിട്ട: ശബരിമല സാന്നിധാനത്തിൽ അപ്പം അരവണ വിൽപ്പനയിൽ വൻ കുറവ്. മണ്ഡലകാലം തുടങ്ങി മൂന്ന് ദിവസം കഴിയുമ്പോഴും ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണം കൂടാത്തതാണ് വിൽപന കുറയാൻ കാരണം. ഭണ്ഡാരങ്ങളിൽ നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്ത സാഹചര്യത്തിൽ അപ്പം അരവണ വില്പനയിലും കുറവ് ഉണ്ടായത് ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിൽ ആക്കുന്നു.
അപ്പം, അരവണ വിൽപനയിലെ കുറവ് എത്രമാത്രം ഉണ്ടെന്നു ചുരുക്കത്തിൽ വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ. കണക്ക് കൂട്ടിയ അത്ര തീർത്ഥാടകർ സന്നിധാനത്ത് ഇതുവരെയും വന്നിട്ടില്ല. ഇവരെ കണക്കാക്കി ഉണ്ടാക്കിയ അപ്പം അരവണ സ്റ്റോക്കുകൾ വിറ്റഴിയാതെ കെട്ടികിടക്കുകയാണ്.
ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡ് അരവണ ഉത്പാദനം കുറച്ചിരിക്കുന്നു എന്നാണ് വിവരം. ഭണ്ഡാരങ്ങളിലെ നടവരവിലുണ്ടായ കുറവിന് പുറമേയാണ് അപ്പം അരവണ വില്പനയിലെ ഇടിവ്. മണ്ഡലകാലം തുടങ്ങി ഇതുവരെയും ദേവസ്വംബോർഡ് നടവരവും അപ്പം അരവണ വില്പനയിലെ വരുമാനക്കണക്കുകളും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2018 7:11 AM IST


