തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂമിയുടെ ന്യായവില 10% കൂട്ടിയതോടെ രജിസ്ട്രേഷൻ നിരക്കുകൾ ഉയരും. ഏപ്രിൽ 1 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിലാകുക. വായ്പയെടുത്തും മറ്റും ഭൂമി വാങ്ങുന്നവർ വിപണിവില കാണിച്ചാണ് ഭൂമി രജിസ്റ്റർ ചെയ്യുന്നത്. അവരെയാണ് ന്യായവില വർധന ഏറെ ബാധിക്കുക. ന്യായവില പരിഷ്കരിക്കാൻ സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്താകെ വിപണി വിലയ്ക്കൊപ്പം ഭൂമി വിലയും ഉയരാൻ സാധ്യതയേറി.
കുറഞ്ഞ അളവിൽ ഭൂമിയുള്ളവർ ഒഴികെ ബാക്കിയെല്ലാവർക്കും ഭൂനികുതിയും വർധിക്കും. ഭൂ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കുന്നതിനുള്ള സ്ലാബുകളുടെ എണ്ണം വർധിപ്പിച്ച് ഉയർന്ന സ്ലാബുകളിൽ കൂടുതൽ നികുതി ഏർപ്പെടുത്തും. ഇപ്പോൾ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ 2 സ്ലാബ് വീതമാണുള്ളത്. ഇതു വർധിപ്പിച്ച് 4 സ്ലാബുകളാക്കാനുള്ള ശുപാർശയാണ് ബജറ്റിലുള്ളത്.
Also Read-
Kerala Budget 2022| നിർത്തിവെച്ച ലോട്ടറികൾ പുനഃസ്ഥാപിക്കും; ലോട്ടറി അടിച്ചവർക്ക് പണം ചെലവാക്കുന്നതിൽ പരിശീലനം
ചെറിയ അളവിൽ ഭൂമി കൈവശമുള്ളവരൊഴികെ എല്ലാ ഭൂവുടമകളും കൂടുതൽ ഭൂനികുതി അടയ്ക്കേണ്ടി വരും. ഒരു ഏക്കറിൽ (40.47 ആർ) കൂടുതൽ ഭൂമി ഉള്ളവർക്കായി പുതിയ സ്ലാബ് ഏർപ്പെടുത്തി നികുതി പരിഷ്കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. 2018 ഏപ്രിലിലാണ് മുൻപു ഭൂനികുതി പരിഷ്കരിച്ചത്. ഇതു പ്രകാരം കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിലായി 2 സ്ലാബുകൾ അടിസ്ഥാനമാക്കിയാണു നികുതി. ഇനി കൂടുതൽ സ്ലാബുകൾ ഉണ്ടാകാനാണു സാധ്യത.
നിലവിലെ ഭൂനികുതി സ്ലാബുകൾ
കോർപറേഷൻ
4 സെന്റ് (1.62 ആർ) വരെ: 10 രൂപ/ആർ
4 സെന്റിൽ കൂടുതൽ: 20 രൂപ/ആർ
മുനിസിപ്പാലിറ്റി
6 സെന്റ് (2.43 ആർ) വരെ: 5 രൂപ/ആർ
6 സെന്റിൽ കൂടുതൽ: 10 രൂപ/ആർ
പഞ്ചായത്ത്
20 സെന്റ് (8.1 ആർ) വരെ: 2.50 രൂപ/ആർ
20 സെന്റിൽ കൂടുതൽ: 5 രൂപ/ആർ
പുതിയ സ്ലാബ് ശുപാർശ
Also Read-
Kerala Budget 2022| പുതിയ ഇരുചക്ര വാഹനങ്ങളുടെ വില കൂടും; ഹരിത നികുതിയും വർധിപ്പിച്ചു
കോർപറേഷൻ
4 സെന്റ് (1.62 ആർ) വരെ: 10 രൂപ/ആർ
4–50 സെന്റ് (1.62–20 ആർ) വരെ: 20 രൂപ/ആർ
50–100 സെന്റ് (20–40.47 ആർ) വരെ: 30 രൂപ/ആർ
100 സെന്റിൽ (40.47 ആർ) കൂടുതൽ: 40 രൂപ/ആർ
മുനിസിപ്പാലിറ്റി
6 സെന്റ് (2.43 ആർ) വരെ 5 രൂപ/ആർ
6 –50 സെന്റ് (2.43–20 ആർ) വരെ 10 രൂപ/ആർ
50– 100 സെന്റ് (20 –40.47 ആർ) വരെ: 15 രൂപ/ആർ
ഒരേക്കറിൽ (40.47 ആർ) കൂടുതൽ: 20 രൂപ/ആർ
പഞ്ചായത്ത്
20 സെന്റ് (8.1 ആർ) വരെ: 2.50 രൂപ/ആർ
20–50 സെന്റ് (8.1–20.23 ആർ) വരെ: 5 രൂപ/ആർ
50–100 സെന്റ് (20.23–40.47 ആർ) വരെ: 7.50 രൂപ/ആർ
100 സെന്റിൽ (40.47 ആർ) കൂടുതൽ: 10 രൂപ/ആർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.