Thrikkakara By-Election| 'ഇടതുമുന്നണി സെഞ്ച്വറിയടിക്കും; പോസിറ്റിവ് പൊളിറ്റിക്സിന് ജനം വോട്ട് ചെയ്യും'; ജോ ജോസഫ്
- Published by:Rajesh V
- news18-malayalam
Last Updated:
കോട്ടകൾ പൊളിഞ്ഞു വീഴും. തൃക്കാക്കരയിലും അത് ഇത്തവണ നടക്കും. കേരളത്തിന്റെ വികസനകുതിപ്പിനൊപ്പം തൃക്കാക്കരയുമെത്തണമെന്നാണ് ജനങ്ങളാഗ്രഹിക്കുന്നത്- ജോ ജോസഫ് പറഞ്ഞു.
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ (Thrikkakara by election) വോട്ടെടുപ്പ് ഒരു മണിക്കൂർ പിന്നിടുമ്പോൾ മുന്നണികൾ വിജയ പ്രതീക്ഷയിലാണ്. തൃക്കാക്കരയിൽ ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് (Jo Joseph) പോളിംഗ് ദിനത്തിൽ പങ്കുവെച്ചത്. നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്നും പോസിറ്റിവ് പൊളിറ്റിക്സിന് തൃക്കാക്കര വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജോ ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.
''തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഘട്ടത്തിൽ തന്നെ ആത്മ വിശ്വാസമുണ്ടായിരുന്നു. ചിട്ടയായ പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടത്തിയത്. അവസാന ഘട്ടത്തിലേക്കെത്തിയപ്പോൾ ആത്മ വിശ്വാസം കൂടി. ഇത്തവണ തൃക്കാക്കരയിൽ വിജയിച്ച് കയറി ഇടതുമുന്നണി സെഞ്ച്വറിയടിക്കും. പോളിംഗ് ശതമാനം കൂടുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോട്ടകൾ പൊളിഞ്ഞു വീഴും. തൃക്കാക്കരയിലും അത് ഇത്തവണ നടക്കും. കേരളത്തിന്റെ വികസനകുതിപ്പിനൊപ്പം തൃക്കാക്കരയുമെത്തണമെന്നാണ് ജനങ്ങളാഗ്രഹിക്കുന്നത്''- ജോ ജോസഫ് പറഞ്ഞു.
advertisement
തൃക്കാക്കരയിൽ മോക് പോളിംഗ് പൂർത്തിയാക്കി ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികൾ. രാവിലെ തന്നെ വലിയ തിരക്കാണ് ബൂത്തുകളിൽ ദൃശ്യമായത്. മഴ മാറിനിൽക്കുന്നതും അനുകൂല ഘടകമാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും രാവിലെ തന്നെ പോളിംഗ് ബൂത്തിലേക്കെത്തി വോട്ട് രേഖപ്പെടുത്തി.
advertisement
വൈകിട്ട് 6 മണിവരെയാണ് പോളിംഗ്. 239 ബൂത്തുകളാണ് തൃക്കാക്കരയിൽ സജീകരിച്ചിട്ടുള്ളത്. 1,96,805 വോട്ടർമാരാണ് മണ്ഡലത്തിലാകെയുള്ളത്. ഇതിൽ 3633 പേർ കന്നി വോട്ടർമാരാണ്. നഗര മണ്ഡലമായ തൃക്കാക്കരയിൽ പ്രശ്ന സാധ്യതാ, പ്രശ്ന ബാധിത ബൂത്തുകൾ ഇല്ല. കള്ളവോട്ട് തടയാൻ കർശന നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2022 8:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara By-Election| 'ഇടതുമുന്നണി സെഞ്ച്വറിയടിക്കും; പോസിറ്റിവ് പൊളിറ്റിക്സിന് ജനം വോട്ട് ചെയ്യും'; ജോ ജോസഫ്








