Local Body Election 2020 | 'പത്ത് ലക്ഷം പേർക്ക് തൊഴിൽ, ക്ഷേമപെന്‍ഷന്‍ 1500 രൂപ': എൽ.ഡി.എഫ് പ്രകടന പത്രിക
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ഇടതു മുന്നണി കൺവീനർ എ.വിജയരാഘവനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കി. കാര്‍ഷിക, കാര്‍ഷികേതര മേഖലകളിൽ പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ക്ഷേമ പെൻഷൻ 1500 രൂപയാക്കുമെന്നതുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ‘വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്’ എന്നാണ് മുദ്രാവാക്യം. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ഇടതു മുന്നണി കൺവീനർ എ.വിജയരാഘവനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ദാരിദ്ര്യനിര്‍മാര്‍ജനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ജനുവരി ഒന്നു മുതല്‍ ക്ഷേമപെന്‍ഷന്‍ 1500 രൂപയായി ഉയര്‍ത്തും. 60 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കും. ലൈഫ് മിഷനിൽ വീടുകിട്ടാത്ത അഞ്ചുലക്ഷം പേര്‍ക്ക് വീട് ഉറപ്പാക്കും. കോവിഡ് വാക്സീന്‍ ഫലപ്രദമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
എല്ലാവര്‍ക്കും വെളിച്ചം, എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും പ്രകടന പത്രികയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2020 7:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2020 | 'പത്ത് ലക്ഷം പേർക്ക് തൊഴിൽ, ക്ഷേമപെന്‍ഷന്‍ 1500 രൂപ': എൽ.ഡി.എഫ് പ്രകടന പത്രിക