ഇന്റർഫേസ് /വാർത്ത /Kerala / മലപ്പുറത്ത് വെൽഫെയർ പിന്തുണയോടെ പഞ്ചായത്തുകൾ പിടിച്ച് യുഡിഎഫ് ; ഏഴ് പഞ്ചായത്തുകളിൽ സമാസമം; രാഷ്ട്രീയ ചിത്രം ഇങ്ങനെ

മലപ്പുറത്ത് വെൽഫെയർ പിന്തുണയോടെ പഞ്ചായത്തുകൾ പിടിച്ച് യുഡിഎഫ് ; ഏഴ് പഞ്ചായത്തുകളിൽ സമാസമം; രാഷ്ട്രീയ ചിത്രം ഇങ്ങനെ

News18 Malayalam

News18 Malayalam

പഞ്ചായത്ത് തലത്തില്‍ 2015 നേക്കാള്‍ സീറ്റ് കുറഞ്ഞുവെങ്കിലും വലിയ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷവും.

  • Share this:

മലപ്പുറം: വെല്‍ഫെയര്‍ പാർട്ടി- യുഡിഎഫ് നീക്ക് പോക്ക് മലപ്പുറം ജില്ലയില്‍ ഗുണം ചെയ്തുവെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ഫലങ്ങള്‍. എല്‍ഡിഎഫിൻറെ ഉറച്ച സീറ്റുകള്‍ ഇളക്കാൻ യുഡിഎഫിന് പുതിയ നീക്കത്തിലൂടെ സാധിച്ചു. പഞ്ചായത്ത് തലത്തില്‍ 2015 നേക്കാള്‍ സീറ്റ് കുറഞ്ഞുവെങ്കിലും വലിയ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷവും.

94 പഞ്ചായത്തുകളില്‍ യുഡിഎഫ് നേടിയത് 66, എല്‍ഡിഎഫിന്റെ നേട്ടം 21, ഏഴ് പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് - യുഡിഎഫ് സമാസമം. അതില്‍ തന്നെ വാഴയൂരില്‍ 1 സീറ്റുമായി ബിജെപി നിര്‍ണായകം. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം ഉള്ള പഞ്ചായത്തുകൾ ഇവയാണ്.

തിരുവാലി

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഏലംകുളം

കുറുവ

ചുങ്കത്തറ

മേലാറ്റൂർ

നന്നമുക്ക്

വാഴയൂർ (എൽഡിഎഫിനും യുഡിഎഫിനും 08 വീതം സീറ്റുകൾ ആണ്. ഒരു സീറ്റ് നേടിയ ബിജെപിയുടെ നിലപാട് ഇവിടെ നിർണായകമാണ്.)

Also Read- Kerala Local Body Election 2020 Result | അടവും നയവും പാളി, കോണ്‍ഗ്രസിൽ പടപുറപ്പാട്

എല്‍ ഡിഎഫും യുഡിഎഫും നേടിയ നഗരസഭകളുടെ എണ്ണം 2015 ലെ പോലെയാണ്. 3 ഉം 9 ഉം. തിരൂര്‍ യുഡിഎഫ് തിരിച്ചുപിടിച്ചപ്പോള്‍ നിലമ്പൂര്‍ നഗരസഭ നേടിയാണ് എല്‍ഡിഎഫ് ചരിത്രം രചിച്ചത്. ഇവിടെ ലീഗിന് അംഗമില്ല.

ബ്ലോക്ക് പഞ്ചായത്തിലും ജില്ല പഞ്ചായത്ത് ഡിവിഷനിലും 2015ലെ നില തന്നെയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് സഹകരണത്തോടെ നേടിയത് 25 സീറ്റുകള്‍, പോയ തവണത്തെക്കാള്‍ 5 സീറ്റുകള്‍ അധികം. ഈ സഹകരണസഖ്യം യുഡിഎഫിന് കൂട്ടിലങ്ങാടി, അങ്ങാടിപ്പുറം, ഏലംകുളം, നിറമരുതൂര്‍, തിരൂര്‍ നഗരസഭ തുടങ്ങിയ ഇടങ്ങളില്‍ സഹായകമായി. ഇ എം എസിൻറെ ജന്മനാട്ടിലെ ഭരണം തുലാസിലായത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. മുൻപ് നേരിയ ഭൂരിപക്ഷത്തിന് കൈവശം നിന്നിരുന്ന വാര്‍ഡുകള്‍ പലതും ഈ സഖ്യനീക്കത്താല്‍ നഷ്ടമായെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍.

Also Read- 'കോമളി' സഖ്യം കോണ്‍ഗ്രസ് മുക്ത കേരളത്തിന് തണലേകും: എ.പി.അബ്ദുള്ളക്കുട്ടി

ലീഗും കോണ്‍ഗ്രസും പരസ്പരം തമ്മിലടിച്ചതിൻറെ നഷ്ടമാണ് കരുവാരകുണ്ടിലെ എല്‍ഡിഎഫ് ജയം. 13 സീറ്റ് നേടി ഇവിടെ സിപിഎം ഭരണം പിടിച്ചു. പൊന്മുണ്ടത്ത് കോണ്‍ഗ്രസിനെ ഒറ്റക്കാണ് ലീഗ് തോല്‍പ്പിച്ചത് എങ്കില്‍ മക്കരപ്പറമ്പ് വെല്‍ഫെയര്‍ പിന്തുണയോടെയാണ് 13 ല്‍ 12 സീറ്റുകളും നേടിയത്.

നിലമ്പൂര്‍ നഗരസഭ പോയത് കോൺഗ്രസിന് വലിയ തിരിച്ചടിയായി എങ്കിലും നിലമ്പൂര്‍ നിയമസഭ മണ്‍ഡലത്തില്‍ 4 പഞ്ചായത്തുകളിലെ ഭരണം നേടി യുഡിഎഫും പ്രത്യേകിച്ച് കോണ്‍ഗ്രസും ക്ഷീണം കുറച്ചു. വഴിക്കടവും, കരുളായിയും മൂത്തേടവും എടക്കരയും യുഡിഎഫിന് ഒപ്പം നിന്നപ്പോള്‍ ചുങ്കത്തറയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. വഴിക്കടവ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ എല്‍ ഡി എഫ് നേടിയതും യുഡിഎഫിന് ക്ഷീണമായി.

Also Read- കോൺഗ്രസ് പരസ്യമായി കാലുവാരി; വിമത സ്ഥാനാർത്ഥികളെ മുൻനിർത്തി തോൽപ്പിച്ചു: പി.ജെ ജോസഫ്

കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 6 സീറ്റ് കുറവ് ആണ് ബിജെപിക്ക് ജില്ലയില്‍ ലഭിച്ചത്. സീറ്റ് നേട്ടം 39 ല്‍ നിന്നും 33 ലേക്ക് കുറഞ്ഞു. സാനിധ്യം ഇല്ലാതിരുന്ന നിലമ്പൂര്‍ അടക്കം അക്കൗണ്ട് തുറക്കാൻ സാധിച്ചെങ്കിലും താനൂര്‍ നഗരസഭയിലെ സീറ്റുകളുടെ എണ്ണം 10 ല്‍ നിന്നും 7ലേക്ക് മാറി. യുഡിഎഫിൻറെ, പ്രത്യേകിച്ച് മുസ്ലീം ലീഗിൻറെ ഉറച്ച കോട്ടയെന്ന ഖ്യാതി നിലനിര്‍ത്താനായെങ്കിലും ഇതിന് വേണ്ടി വന്ന വെല്‍ഫെയര്‍ സഖ്യ സഹകരണ സാധ്യതകള്‍ ഏറെ വൈകാതെ ലീഗ് – കോണ്‍ഗ്രസ് ബന്ധത്തിന് തന്നെ ബാധ്യത ആയേക്കും. സംസ്ഥാനത്ത് മറ്റിടങ്ങളില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന് മലബാറില്‍ ലീഗ് മുൻകൈ എടുത്തുണ്ടാക്കിയ ഈ നീക്ക്പോക്കാണെന്നാണ് കോൺഗ്രസ് കരുതുന്നത്.

മലപ്പുറം ജില്ല ആകെ പഞ്ചായത്ത് 94

എൽഡിഎഫ് 21

യുഡിഎഫ് 66

ഒപ്പത്തിനൊപ്പം 07

നഗരസഭ

എൽഡിഎഫ് 3 ( പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ)

യുഡിഎഫ് 09 ( മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, വളാഞ്ചേരി)

ബ്ലോക്ക് പഞ്ചായത്ത്

എൽഡിഎഫ് 03

യുഡിഎഫ് 12

ജില്ലാ പഞ്ചായത്ത് ഡിവിഷൻ

എൽഡിഎഫ് 05

യുഡിഎഫ് 27

First published:

Tags: Kerala local body Election 2020, Kerala local body election 2020 result, Kerala panchayat election 2020 result, Kozhikode panchayath election 2020 result, Local Body Elections 2020, Malappuram, Malappuram local body election 2020 result, Thiruvananthapuram Corporation election 2020 result, തദ്ദേശ തെരഞ്ഞെടുപ്പ് 2020 ഫലം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം