കോവിഡിന് പുറമെ ആശങ്കയായി എലിപ്പനിയും ഡെങ്കിപ്പനിയും; കൊല്ലത്ത് ജാഗ്രത

Last Updated:

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ഡെങ്കി കോർണർ ആരംഭിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് ആശങ്ക നിലനിൽക്കെയാണ് മറ്റ് പകർച്ച പനികളും ജില്ലയിൽ പിടിമുറുക്കുന്നത്. സംസ്ഥാനത്ത് തന്നെ ഈ വർഷം ഏറ്റവും കൂടുതൽ എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത് കൊല്ലം ജില്ലയിലാണ്. 15 പേർക്കാണ് രോഗം കണ്ടെത്തിയത്. പുനലൂർ ഉൾപ്പെടെ മലയോര മേഖലകളിലും കൊല്ലം നഗരത്തിലും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞവർഷം രോഗം ബാധിച്ച് മരിച്ചത് ആറു പേരാണ്. രോഗബാധ ഉണ്ടായത് 68 പേർക്കും.
ഈ വർഷം ജില്ലയിൽ നൂറോളം പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആണ് കണക്ക്. നാലു പേർ മരിച്ചത് രോഗംമൂലം ആണെന്നും കരുതുന്നു. അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾക്ക് ശേഷം ഇക്കാര്യം വ്യക്തമാകും. പുനലൂർ, തൊടിയൂർ, കൊല്ലം കോർപ്പറേഷൻ മേഖലകളിലാണ് ഡെങ്കിപ്പനി കൂടുതലായും റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ജില്ലയിൽ 696 പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു. ചിക്കൻ ഗുനിയ ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, മലിനജലത്തിൽ ഇറങ്ങുന്നവർ എന്നിവർക്കാണ് രോഗബാധയ്ക്ക് സാധ്യത കൂടുതൽ.
advertisement
You may also like:Online Class| ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി ടോവിനോ തോമസ്; നന്ദി പറഞ്ഞ് ടി.എൻ.പ്രതാപൻ എംപി [NEWS]സ്കൂൾ കാലത്തെ 'അനാവശ്യ' പോസ്റ്റുകൾ ഒഴിവാക്കാൻ പുതിയ മാർഗവുമായി ഫേസ്ബുക്ക് [NEWS] മകളുടെ അസുഖവിവരമറിഞ്ഞ് പുറപ്പെട്ട പിതാവ് അപകടത്തിൽ മരിച്ചു; രോഗം മൂർച്ഛിച്ച കുഞ്ഞിനെയും രക്ഷിക്കാനായില്ല [NEWS]
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ഡെങ്കി കോർണർ ആരംഭിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനി പരിശോധനയ്ക്ക് ജില്ലയിൽ നാല് ലബോറട്ടറികൾ സജ്ജമാക്കി. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ് ഡെങ്കിപ്പനി പ്രതിരോധത്തിന് പ്രധാനമാർഗം. കൊതുകുകളുടെ ഉറവിടനശീകരണം ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം ആണ്. വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുകയാണ് ഇതിന് പ്രധാനമായും ചെയ്യേണ്ടത്. വീടു പരിസരത്ത് പുകയ്ക്കുന്നതും മറ്റൊരു മാർഗമാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡിന് പുറമെ ആശങ്കയായി എലിപ്പനിയും ഡെങ്കിപ്പനിയും; കൊല്ലത്ത് ജാഗ്രത
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement