തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില വർദ്ധിപ്പിച്ചത് നാളെ മുതൽ പ്രാബല്യത്തില്‍ വരും. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധന. ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റിന് മുന്നിൽ ഇനി മുതൽ ആൾക്കൂട്ടം അനുവദിക്കില്ല. ഒരേ സമയം അഞ്ചു പേരെ മാത്രമാകും മദ്യം വാങ്ങാൻ അനുവദിക്കുക. കോവിഡ് മാനദണ്ഡം കർശനാക്കുന്നതിന്‍റെ ഭാഗമായാണിത്. ഇതിനിടെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതു സംബന്ധിച്ച തീരുമാനം ഉടൻ പുറത്തുവരും.
പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്റെ ഭാഗമായി 750 മില്ലി ലിറ്റര്‍ മദ്യം ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക.
ഒപിആറിന്റെ 660 രൂപ വിലയുള്ള ഒരു ലീറ്റര്‍ മദ്യത്തിന് ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരും. 560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എംഎച്ച് ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും.
മദ്യത്തിന്റെ ഇനമനുസരിച്ച് പത്തു രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധന. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു മദ്യത്തിന്റെ വിലവര്‍ധിച്ചത്. മദ്യ വിതരണ കമ്പനികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഏഴു ശതമാനം വര്‍ധന വരുത്താൻ സർക്കാർ തീരുമാനിച്ചത്.. അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വിലയിലുണ്ടായ വർധന ചൂണ്ടിക്കാട്ടിയാണ് മദ്യ കമ്പനികൾ വില കൂട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ കോവിഡ് സാഹചര്യം പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ആദ്യം തീരുമാനം എടുത്തിരുന്നില്ല.
You May Also Like-
സംസ്ഥാനത്ത് മദ്യവില കൂട്ടാൻ തീരുമാനം; ബിയറിനും വൈനും വില കൂടില്ല
ബെവികോയുമായി നിലവിൽ കരാറുള്ള കമ്പനികൾക്കാണ് ഏഴു ശതമാനം വരെ വില വർധനയ്ക്ക് അനുമതി നൽകിയത്. ഈ വര്‍ഷം ടെണ്ടര്‍ നല്‍കിയ പുതിയ ബ്രാന്‍ഡുകള്‍ക്ക് വാഗ്ദാനം ചെയ്ത തുകയില്‍ 5 ശതമാനം കുറച്ച് കരാര്‍ നല്‍കും. നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്‌ട്രോങ്ങ്, പ്രീമിയം, ഡിലക്‌സ് എന്ന് പേര് ചേര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല.
You May Also Like-
മദ്യത്തിന് 90 രൂപ വരെ കൂടും; ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റാനും ആലോചന
മാത്രമല്ല ഒന്നര ലീറ്ററിന്റെയും രണ്ടര ലീറ്ററിന്റെയും മദ്യവും ഔട്ലെറ്റുകളിലെത്തും. ഫെബ്രുവരി ഒന്നാം തീയതി ഡ്രൈ ആയതിനാല്‍ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തില്‍ വരിക. ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. നേരത്തെ ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യം ബാറുകാര്‍ എക്‌സൈസ് വകുപ്പിനോടു ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച തീരുമാനം സർക്കാരാണ് കൈക്കൊള്ളേണ്ടതെന്ന നിലപാടിലാണ് എക്സൈസ് വകുപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.