സംസ്ഥാനത്ത് മദ്യവിൽപ്പന കൂടി; രണ്ടര ശതമാനത്തോളം വർധനവ്

Last Updated:

ഇതിലൂടെ സർക്കാരിന് 340 കോടിയുടെ നികുതി വിർധനയുണ്ടായെന്നും മന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ വർദ്ധനവ്. കേരളത്തിലെ മദ്യവിൽപ്പനിയിൽ രണ്ടര ശതമാനം കൂടിയെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. ഇതിലൂടെ സർക്കാരിന് 340 കോടിയുടെ നികുതി വിർധനയുണ്ടായെന്നും മന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ കള്ളുഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകുന്നത് ഉൾപ്പടെയുള്ള നിർദേശങ്ങൾ അടങ്ങിയ പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ബാർ ലൈസൻസിന് വേണ്ടിയുള്ള ഫീസ് കൂട്ടിയിട്ടുണ്ട്. ബാർ ലൈസൻസ് ഫീസ് നിരക്ക് അഞ്ച് ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസിന് വേണ്ടിയുള്ള ഫീസ്.
പുതിയ മദ്യനയം അനുസരിച്ച് സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടാൻ നിർദേശമുണ്ട്. സംസ്ഥാനത്തെ കള്ളു ഷാപ്പുകൾക്ക് ബാറുകളുടേതിന് സമാനമായി നക്ഷത്ര പദവി നൽകണമെന്ന നിർദേശവും മദ്യനയം മുന്നോട്ടുവെക്കുന്നു. അതേസമയം ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം മദ്യനയത്തിൽ ഇല്ല. ഇതോടെ ഒന്നാം തീയതി ഡ്രൈഡേ മാറ്റമില്ലാതെ തുടരും. ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കുന്നതിനെ തൊഴിലാളി സംഘടനകൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് മദ്യവിൽപ്പന കൂടി; രണ്ടര ശതമാനത്തോളം വർധനവ്
Next Article
advertisement
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement