യുഡിഎഫ് മാർച്ചിനുനേരെ കണ്ണീര്‍ വാതകം; ലോക്സഭാ സെക്രട്ടേറിയറ്റ് സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി
- Published by:Arun krishna
- news18-malayalam
Last Updated:
കെ.മുരളീധരൻ എം.പിയുടെ പരാതിയിലാണ് ലോക്സഭാ സെക്രട്ടേറിയേറ്റിന്‍റെ നടപടി.
എംപിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത യുഡിഎഫിന്‍റെ ഡിജിപി ഓഫിസ് മാർച്ചിനുനേരെയുണ്ടായ പോലീസ് നടപടിയിൽ സംസ്ഥാന സർക്കാരിൽ നിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് റിപ്പോർട്ട് തേടി . 15 ദിവസത്തിനകം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന റിപ്പോർട്ട് ലോക്സഭാ സ്പീക്കർക്ക് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കാണ് നിർദേശം നല്‍കിയത്. കെ.മുരളീധരൻ എം.പിയുടെ പരാതിയിലാണ് ലോക്സഭാ സെക്രട്ടേറിയേറ്റിന്‍റെ നടപടി.
ഡിസംബർ 23ന് തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടന്ന മാർച്ചിനിടെ എം.പിമാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. 7 എംപിമാരും പ്രതിപക്ഷ നേതാവും 6 എംഎൽഎമാരും സ്റ്റേജിലുള്ളപ്പോഴായിരുന്നു അതീവ ശേഷിയുള്ള ഷെൽ എറിഞ്ഞത്.
ഇതുമൂലം ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും കെ.മുരളീധരൻ പരാതിയിൽ സ്പീക്കറെ അറിയിച്ചിരുന്നു. എംപിമാര്‍ അടക്കമുള്ളവര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതുകൊണ്ടാണ് കേരള പൊലീസിനെതിരെ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയതെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 29, 2024 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഡിഎഫ് മാർച്ചിനുനേരെ കണ്ണീര്‍ വാതകം; ലോക്സഭാ സെക്രട്ടേറിയറ്റ് സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി