'ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യം; ഇല്ലെന്നത് മുസ്ലിം ലീഗിന്റെ മാത്രം അഭിപ്രായം': കെ സി ബി സി

Last Updated:

കഴിഞ്ഞദിവസമാണ് കേരള കോൺഗ്രസ് നേതാവും പാലായിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായ ജോസ് കെ മാണി ലൗ ജിഹാദ് വിഷയത്തിൽ പ്രതികരിച്ചത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നും ആയിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

കൊച്ചി: ലൗ ജിഹാദ് വിഷയത്തിൽ ജോസ് കെ മാണിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെ സി ബി സിയും. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നാണ് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി പറഞ്ഞത്. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ ആയിരുന്നു ജോസ് കെ മാണി ഇങ്ങനെ പറഞ്ഞത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നും പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ആയിരുന്നു ജോസ് കെ മാണി പറഞ്ഞത്.
ജോസ് കെ മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെ സി ബി സി വക്താവ് ഫാ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെയാണ് കെ സി ബി സി വക്താവ് ഇങ്ങനെ പറഞ്ഞത്. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യമാണ്. ഇക്കാര്യത്തിൽ സി പി എമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയ അജൻഡയുടെ ഭാഗമായിട്ടാകാം ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. പൊതുസമൂഹത്തിനും സഭയ്കും ലൗ ജിഹാദിൽ ആശങ്കയുണ്ടെന്നും അത് ദുരീകരിക്കേണ്ടത് സർക്കാരും രാഷ്ട്രീയ പാർട്ടികളുമാണെന്നും ഫാ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
advertisement
ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലിം ലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം ആരോപിച്ചു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യമാണ്. പെൺകുട്ടിയുടെ അമ്മ കാലു പിടിച്ച് കരയുന്ന രംഗങ്ങൾ ആരുടെയും മനസിൽ നിന്ന് പോയിട്ടില്ല. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾക്ക് സഭ എതിരല്ലെന്നും എന്നാൽ, ഇത് ദുരുപയോഗം ചെയ്ത് മതചിന്തകൾ അടിച്ചേൽപ്പിക്കുന്നതിനെയാണ് സഭ എതിർക്കുന്നതെന്നും ഫാ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
advertisement
കഴിഞ്ഞദിവസമാണ് കേരള കോൺഗ്രസ് നേതാവും പാലായിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായ ജോസ് കെ മാണി ലൗ ജിഹാദ് വിഷയത്തിൽ പ്രതികരിച്ചത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നും ആയിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
പൊതു സമൂഹത്തിൽ ലൗ ജിഹാദ് വിഷയം ചർച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, കേരളത്തിൽ ലൗ ജിഹാദ് നടന്നിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ല എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ളവർ ഇതിനെ തള്ളി കളയുകയായിരുന്നു. ലൗ ജിഹാദ് പ്രചരണ വിഷയമായി നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി ഉയർത്തി കാട്ടിയിരുന്നു. പ്രകടനപത്രികയിൽ തങ്ങൾ അധികാരത്തിൽ വന്നാൽ ലൗ ജിഹാദിന് എതിരെ നിയമനിർമാണം നടത്തുമെന്ന് ബി ജെ പി പ്രകടനപത്രികയിലൂടെ വാഗ്ദാനം നൽകുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യം; ഇല്ലെന്നത് മുസ്ലിം ലീഗിന്റെ മാത്രം അഭിപ്രായം': കെ സി ബി സി
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement