'സഭയിൽ വയ്ക്കാത്ത സി.എ.ജി റിപ്പോർട്ടിന്മേലുള്ള അന്വേഷണം'; ഇ.ഡിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി എം സ്വരാജ്
ദേശീയ അന്വേഷണ ഏജൻസികൾ എല്ലാ അതിർവരമ്പുകളും ലംഘിക്കുകയാണെന്ന് സ്വരാജ്

സ്വരാജ്
- News18 Malayalam
- Last Updated: November 23, 2020, 2:01 PM IST
കൊച്ചി: നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത സി.എ.ജി റിപ്പോർട്ടിൻമേലുള്ള എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരെ സ്പീക്കർക്ക് പരാതി നൽകി എം. സ്വരാജ് എം.എൽ.എ. ഇ.ഡി നടപടി അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സഭയുടെ അവകാശ൦ ല൦ഘിക്കപ്പെടുന്നത് താൻ ചൂണ്ടികാട്ടുക മാത്രമാണ് ചെയ്യുന്നതെന്ന് എം സ്വരാജ് പറഞ്ഞു.
ധനമന്ത്രി സ൦സ്ഥാന താല്പര്യ൦ ഉയ൪ത്തിപ്പിടിക്കുകയെന്ന നിലപാടാണ് സ്വീകരിച്ചത്. അസാധാരണ സാഹചര്യത്തിലാണ് മന്ത്രി അത്തരം നടപടി എടുത്തത്. ദേശീയ അന്വേഷണ ഏജൻസികൾ എല്ലാ അതിർവരമ്പുകളും ലംഘിക്കുകയാണ്. അന്വേഷണ ഏജൻസികളെ കൊണ്ട് രാഷ്ട്രീയ പകപ്പോക്കലുകൾ നടത്തുന്നതായും എം സ്വരാജ് ആരോപിച്ചു. Also Read കിഫ്ബി വിവാദം; ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ
നിയമസഭയില്‍ അവതരിപ്പിക്കാത്ത സിആൻഡ് എജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഒരുങ്ങുന്നത് മാത്രമല്ല,റിപ്പോര്‍ട്ടിനെ അധികരിച്ച് ഇത്തരമൊരു അന്വേഷണം നടത്താന്‍ ഇ ഡി ക്ക് അധികാരമുണ്ടോ എന്നതും നിയമ പ്രശ്‌നമായി അവതരിപ്പിക്കപ്പെടുന്നുണ്ട്.
ധനമന്ത്രി സ൦സ്ഥാന താല്പര്യ൦ ഉയ൪ത്തിപ്പിടിക്കുകയെന്ന നിലപാടാണ് സ്വീകരിച്ചത്. അസാധാരണ സാഹചര്യത്തിലാണ് മന്ത്രി അത്തരം നടപടി എടുത്തത്. ദേശീയ അന്വേഷണ ഏജൻസികൾ എല്ലാ അതിർവരമ്പുകളും ലംഘിക്കുകയാണ്. അന്വേഷണ ഏജൻസികളെ കൊണ്ട് രാഷ്ട്രീയ പകപ്പോക്കലുകൾ നടത്തുന്നതായും എം സ്വരാജ് ആരോപിച്ചു.
നിയമസഭയില്‍ അവതരിപ്പിക്കാത്ത സിആൻഡ് എജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഒരുങ്ങുന്നത് മാത്രമല്ല,റിപ്പോര്‍ട്ടിനെ അധികരിച്ച് ഇത്തരമൊരു അന്വേഷണം നടത്താന്‍ ഇ ഡി ക്ക് അധികാരമുണ്ടോ എന്നതും നിയമ പ്രശ്‌നമായി അവതരിപ്പിക്കപ്പെടുന്നുണ്ട്.