ഐ.ജി മനോജ് എബ്രഹാമിന് ഫേസ്ബുക്കിലൂടെ അസഭ്യം; ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
Last Updated:
തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ. വെങ്ങാന്നൂർ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബിജെപി പ്രവർത്തകനാണെന്ന് പൊലീസ് വ്യക്തമാക്കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലെ ലാത്തിചാർജിന് പിന്നാലെയാണ് ഇയാൾ മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇയാൾക്കെതിരെ ഐടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനും പൊലീസ് കേസെടുത്തിരുന്നു. അരുണിനെ ജാമ്യത്തിലെടുക്കാനായി ഒരു വിഭാഗം ബിജെപി പ്രവർത്തകർ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ച് കൂടിയത് നേരിയ സംഘർഷത്തിന് ഇടയാക്കി.
മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരിൽ പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മനോജ് എബ്രഹാം ഐപിഎസിനെതിരെ മതത്തിന്‍റെ പേരിലും എസ് ശ്രീജിത്ത് ഐപിഎസിനെതിരെ വിശ്വാസത്തിന്‍റെ പേരിലും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് ഫേസ്ബുക്കിലൂടെ ഡിജിപി വ്യക്തമാക്കിയത്.

advertisement
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സോഷ്യൽമീഡിയയിൽ അധിക്ഷേപകരമായ പോസ്റ്റുകളോ കമന്‍റോ ഇടുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെയാണ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഭീഷണി, വ്യക്തിഹത്യ, ലഹളയ്ക്ക് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചേര്‍ത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2018 8:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഐ.ജി മനോജ് എബ്രഹാമിന് ഫേസ്ബുക്കിലൂടെ അസഭ്യം; ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ