നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം നാലുവരിപ്പാതയിൽ വീണ്ടും അപകടം: കാൽനടയാത്രക്കാരൻ KSRTC ബസിടിച്ച് മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

  കോട്ടയം നാലുവരിപ്പാതയിൽ വീണ്ടും അപകടം: കാൽനടയാത്രക്കാരൻ KSRTC ബസിടിച്ച് മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

  അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • News18
  • Last Updated :
  • Share this:
   കോട്ടയം: കോടിമത നാലുവരിപ്പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ എസ് ആർ ടി സി ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കോടിമത റോഡ് പുറംപോക്കിലെ താമസക്കാരനായ ബഷീർ (56) ആണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ എം സി റോഡിൽ കോടിമത ഭാഗത്തുണ്ടായ അപകടത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് ബഷീർ. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കോടിമത വിൻസർ കാസിൽ ഹോട്ടലിനു മുന്നിലെ റോഡിലായിരുന്നു സംഭവം.

   റോഡ് മുറിച്ച് കടക്കുന്നതിനിടെ ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കെഎസ്ആർടിസി ബസ് ബഷീറിനെ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ ബഷീറിനെ ഇതുവഴിയെത്തിയ നാട്ടുകാർ ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ വച്ച് ബഷീർ മരിക്കുകയായിരുന്നു. നേരത്തെ ബിഎംഎസ് യൂണിയനിലെ ചുമട്ടുകാരനായിരുന്ന ബഷീർ, ഇപ്പോൾ ആക്രി സാധനങ്ങൾ പെറുക്കിവിറ്റാണ് ജീവിക്കുന്നത്.

   ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ പള്ളം കരിമ്പുങ്കാല ജംഗ്ഷനിലുണ്ടായ അപകടത്തിൽ ആറന്മുള സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ചെങ്ങന്നൂർ ആറന്മുള മാലക്കര പനങ്ങാട്ടത്ത് സാബുവിന്റെ മകൻ ആകാശ് സാബു (21) വാണ് മരിച്ചത്. വെള്ളിയാഴ്ച അപകടമുണ്ടായതിന് നൂറു മീറ്റർ മുന്നിലായുണ്ടായ അപകടത്തിലാണ് ഒരാഴ്ച മുൻപ് തിരുവനന്തപുരം സ്വദേശിയായ വനിതാ ഡോക്ടർ മരിച്ചത്.

   First published:
   )}