നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | കാട്ടുപന്നി റോഡിന് കുറുകെ ഓടി; വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

  Accident | കാട്ടുപന്നി റോഡിന് കുറുകെ ഓടി; വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

  കോഴിക്കോട് ബൈപ്പാസിൽ കെ ടി താഴത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. ഓംനി വാനും ദോസ്ത് വണ്ടിയുമാണ് കൂട്ടി ഇടിച്ചത്

  Accident

  Accident

  • Share this:
   കോഴിക്കോട്: കാട്ടുപന്നി കുറുകെ ഓടിയതിനെ തുടര്‍ന്ന് കോഴിക്കോട് (Kozhikode) തൊണ്ടയാട് ബൈപാസില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ (Accident) ഒരാള്‍ മരിച്ചു. ചേളന്നൂര്‍ ഇരുവള്ളൂര്‍ ചിറ്റടിപുറായില്‍ സിദ്ദീഖ് (38) ആണ് മരിച്ചത്. കക്കോടി സ്വദേശികളായ കിഴക്കുംമുറി മനയിട്ടാം താഴെ ദൃശ്യന്‍ പ്രമോദ്(21), മൂരിക്കര വടക്കേതൊടി അനൂപ്, ചേളന്നൂര്‍ എന്‍ കെ നഗര്‍ അയരിക്കണ്ടി മനാഫ്(39) എന്നിവരെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   കോഴിക്കോട് ബൈപ്പാസിൽ കെ ടി താഴത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. ഓംനി വാനും ദോസ്ത് വണ്ടിയുമാണ് കൂട്ടി ഇടിച്ചത്. നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിദ്ദീഖ് ഉച്ചയോടെ മരിച്ചു. സിദ്ദിഖിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. അതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് ബൈപ്പാസിൽ കെ ടി താഴം ഭാഗത്ത് നേരത്തെയും കാട്ടുപന്നികളെ കണ്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

   22കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ആരോപണം

   കൊല്ലം ചവറയിൽ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ (Swathi Sree-22) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സ്വാതിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

   തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി സി രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തി. പിതാവ് പി സി രാജേഷ് ചവറ പൊലീസിൽ പരാതി നല്‍കി.

   Also Read- 'വിവാഹം കഴിക്കാൻ മതം മാറി; യുവാവുമായുള്ള ബന്ധം വിലക്കിയിട്ടും അനുസരിച്ചില്ല'; തെളിവെടുപ്പിനിടെ കൊലക്കേസ് പ്രതി

   യുവതിയുടെ മരണസമയത്ത് ഭര്‍ത്താവ് ശ്യാംരാജ് പിതാവിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കും.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Anuraj GR
   First published: