advertisement

Murder| 'വിവാഹം കഴിക്കാൻ മതം മാറി; യുവാവുമായുള്ള ബന്ധം വിലക്കിയിട്ടും അനുസരിച്ചില്ല'; തെളിവെടുപ്പിനിടെ കൊലക്കേസ് പ്രതി

Last Updated:

ജാൻ ബീവിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിലാണ് മതം മാറിയത്. വിവാഹം കഴിക്കാമെന്ന് പറയുമ്പോഴെല്ലാം ജാൻ ബീവി ഒഴിഞ്ഞുമാറി. ഇത് പരപുരുഷ ബന്ധമെന്ന സംശയം കൂട്ടി. - പ്രതി പറഞ്ഞു.

പാലക്കാട്: യുവാവുമായുള്ള സൗഹൃദം ഒഴിവാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതാണ് ജാൻ ബീവിയെ (Jaan Beevi)കൊലപ്പെടുത്താൻ കാരണമെന്ന് ഒപ്പം താമസിച്ചിരുന്ന ബഷീർ എന്ന അയ്യപ്പൻ. പാലക്കാട് പെരുവെമ്പ് (peruvemba palakkad)കൊലപാതക കേസിലെ തെളിവെടുപ്പിനിടെയാണ് ബഷീര്‍ ഇക്കാര്യം പറഞ്ഞത്. മുൻപും കൊലപാതകത്തിന് ശ്രമിച്ചെങ്കിലും സാഹചര്യം അനുകൂലമായില്ലെന്നും ജോലിക്കായി സഞ്ചിയിൽ കരുതിയിരുന്ന വെട്ടുകത്തിയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും ബഷീർ പൊലീസിനോട് പറഞ്ഞു.
ജാൻ ബീവിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിലാണ് മതം മാറിയത്. വിവാഹം കഴിക്കാമെന്ന് പറയുമ്പോഴെല്ലാം ജാൻ ബീവി ഒഴിഞ്ഞുമാറി. ഇത് പരപുരുഷ ബന്ധമെന്ന സംശയം കൂട്ടി. ഫോണിലെ വിവരങ്ങൾ പരിശോധിക്കുമ്പോഴാണ് യുവാവുമായുള്ള ബന്ധം തെളിഞ്ഞത്. പിന്നീട് കൊലപ്പെടുത്തുക മാത്രമായി ലക്ഷ്യം. പത്ത് വർഷം ഒരുമിച്ചുണ്ടായിട്ടും കബളിപ്പിക്കുകയാണെന്ന തിരിച്ചറിവാണ് അരും കൊലയിലേക്കെത്തിച്ചത്.
advertisement
ആക്രമിക്കുമെന്ന് ജാൻ ബീവിക്കും സംശയമുണ്ടായതിനാൽ അവരും കരുതലോടെയാണ് നീങ്ങിയത്. വെള്ളിയാഴ്ച രാത്രിയിൽ ചോറക്കോട് കനാൽ കരയിൽ ഇരുന്ന് മദ്യപിച്ചു. പിന്നാലെ തർക്കമായി. അടിച്ച് വീഴ്ത്തി ജാൻ ബീവിയുടെ കഴുത്ത് മണ്ണിൽ അമർത്തി തുരുതുരെ വെട്ടുകയായിരുന്നു. കൊലപാതകത്തിൽ കുറ്റബോധമില്ലെന്നും ചതിച്ചതിലുള്ള അരിശം മാത്രമാണെന്നും ബഷീർ പറഞ്ഞു.
advertisement
കൊല നടന്ന വെള്ളിയാഴ്ച രാത്രി തന്നെ ഇരുചക്ര വാഹനത്തിൽ ഗോവിന്ദാപുരം ചെക്പോസ്റ്റ് വഴി അതിർത്തി കടന്നു. പിന്നാലെ മധുരയിലെത്തി ഒളിച്ചു താമസിച്ചു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി പിന്നീട് പിടികൂടട്ടെയെന്ന മാനസികാവസ്ഥയിലേക്ക് മാറിയെന്നും ബഷീര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വൽ പ്രതിയെ കൊലനടന്ന സ്ഥലത്തെത്തിച്ച് വിശദമായ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| 'വിവാഹം കഴിക്കാൻ മതം മാറി; യുവാവുമായുള്ള ബന്ധം വിലക്കിയിട്ടും അനുസരിച്ചില്ല'; തെളിവെടുപ്പിനിടെ കൊലക്കേസ് പ്രതി
Next Article
advertisement
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
  • ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ വിവാദ പ്രസംഗത്തിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി

  • സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി

  • യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ 'ബ്ലൗസ് വലിച്ചുകീറൽ' പരാമർശം നടത്തിയെന്ന് ആരോപണം

View All
advertisement