അരമണിക്കൂറിൽ വിവാഹ സർട്ടിഫിക്കറ്റ്; ഗുരുവായൂർ നഗരസഭ 5 വർഷം മുമ്പേ സ്മാർട്ടായി! അതിനൊരു കാരണമുണ്ട്

Last Updated:

സുരേഷ് ഗോപിയുടെ മകളും മരുമകനും നഗരസഭാ ഓഫീസിലെത്തി വിവാഹ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്ന ഫോട്ടോ മന്ത്രി എം ബി രാജേഷ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു

ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വലിയ ചർച്ച. വധൂവരന്മാരെ ആശിർവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ നേരിട്ടെത്തിയതോടെയാണ് വിവാഹം വലിയ ശ്രദ്ധയാകർഷിച്ചത്. വിവാഹശേഷം അരമണിക്കൂറിനകം വിവാഹ സർട്ടിഫിക്കറ്റ് കിട്ടിയതും വലിയ വാർത്തയായിരുന്നു. കെ-സ്മാര്‍ട്ട് വന്നതുകൊണ്ടാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് അരമണിക്കൂറുകൊണ്ട് കിട്ടിയതെന്ന് മന്ത്രി എം ബി രാജേഷ് തന്നെ അവകാശപ്പെട്ടിരുന്നു.
എന്നാൽ, കെ സ്മാർട്ട് വരുന്നതിനും മുന്‍പേ തന്നെ ഗുരുവായൂർ നഗരസഭ സ്മാർട്ടാണ്. അരമണിക്കൂര്‍ കൊണ്ട് വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള സൗകര്യം ഗുരുവായൂരില്‍ തുടങ്ങിയിട്ട് 5 വർഷമായി. ഗുരുവായൂർ നഗരസഭയിൽ വിവാഹ സര്‍ട്ടിഫിക്കറ്റുകൾ അരമണിക്കൂര്‍ കൊണ്ട് ലഭ്യമാകും. ഇതിനും മുന്നേ ഓൺലൈൻ സർട്ടിഫക്കറ്റ് ലഭ്യമാകും. ഇത് കെ സ്മാർട്ട് വന്നതിനു ശേഷം ഉണ്ടായതല്ലെന്ന് ചുരുക്കം. കെ-സ്മാർട്ടിന്‍റെ വരവോടെ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായിട്ടുണ്ട്.
advertisement
കഴിഞ്ഞ ദിവസം വിവാഹിതരായ സുരേഷ് ഗോപിയുടെ മകളും മരുമകനും നഗരസഭാ ഓഫീസിലെത്തി വിവാഹ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്ന ഫോട്ടോ മന്ത്രി എം ബി രാജേഷ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കെ- സ്മാര്‍ട്ട് വന്നശേഷം നഗരസഭകളെല്ലാം സ്മാര്‍ട്ടായി എന്നതായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ ഗുരുവായൂർ നഗരസഭ വർഷങ്ങൾ മുന്നേ സ്മാർട്ടായിട്ടുണ്ടെന്നതാണ് വാസ്തവം.
അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളുടെ എണ്ണവും ദിവസേന കൂടിവരികയാണ്. ചിങ്ങത്തിൽ അപേക്ഷകരുടെ എണ്ണം ഇരട്ടിയാകാറുണ്ടെങ്കിലും തടസങ്ങളുണ്ടാകാറില്ല. ഇതിനായി അവധി ദിനങ്ങളിലും ഓഫീസിൽ ജീവനക്കാരുണ്ടാകും. കെ- സ്മാര്‍ട്ട് വന്നശേഷം അപേക്ഷകള്‍ക്കൊപ്പം വരനും വധുവും വീഡിയോ കൂടി അപ്ലോഡ് ചെയ്താല്‍ നഗരസഭയില്‍ എത്തുന്നത് ഒഴിവാക്കാം എന്നത് മാത്രമാണ് മാറ്റം.
advertisement
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള വധൂവരന്മാരാണ് ഗുരുവായൂരിൽ വിവാഹം കഴിക്കാനായെത്തുന്നത്. വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകിയാൽ അവർക്ക് ബുദ്ധിമുട്ടാകും. ഇത് കണക്കിലെടുത്താണ് കെ- സ്മാർട്ടിന് മുൻപേ ഗുരുവായൂർ നഗരസഭ സ്മാർട്ടായത്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാർ ജോലിക്കുണ്ടാകും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരമണിക്കൂറിൽ വിവാഹ സർട്ടിഫിക്കറ്റ്; ഗുരുവായൂർ നഗരസഭ 5 വർഷം മുമ്പേ സ്മാർട്ടായി! അതിനൊരു കാരണമുണ്ട്
Next Article
advertisement
'സ്വന്തമായി മൊബൈൽ നമ്പരില്ല; ഒരു കോടിയിട്ടാൽ രണ്ടുകോടി’; കണ്ണൂരിൽ ഓൺലൈനിലൂടെ ഡോക്ടർക്ക് പോയത് 4 കോടി
'സ്വന്തമായി മൊബൈൽ നമ്പരില്ല; ഒരു കോടിയിട്ടാൽ രണ്ടുകോടി’; കണ്ണൂരിൽ ഓൺലൈനിലൂടെ ഡോക്ടർക്ക് പോയത് 4 കോടി
  • കണ്ണൂരിൽ വ്യാജ ഷെയർ ട്രേഡിങ് ആപ്പിലൂടെ ഡോക്ടറുടെ 4.4 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.

  • പ്രതി സൈനുൽ ആബിദ് മറ്റുള്ളവരുടെ സിം കാർഡുകളും എടിഎം കാർഡുകളും ഉപയോഗിച്ച് തട്ടിപ്പ് നടത്തി.

  • ഡോക്ടറെ വാട്സാപ് ഗ്രൂപ്പിലൂടെ വൻ ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ച് 4.43 കോടി രൂപ നിക്ഷേപിപ്പിച്ചു.

View All
advertisement