ഭൂനിയമം ലംഘിച്ച് പണിതത് AKG സെന്റർ;എംവി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങൾക്ക് കുഴൽനാടൻ്റെ മറുപടി

Last Updated:

സിപിഎം ജില്ലാ സെക്രട്ടറിമാരായ സി എൻ മോഹനനും സി വി വർഗീസും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് ആർജവത്തോടെ പറയാൻ ധൈര്യമുണ്ടോയെന്നും വെല്ലുവിളി

news18
news18
കോട്ടയം: താൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് നേരിട്ട് വന്ന് പരിശോധിക്കാൻ എം വി ഗോവിന്ദനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചോദിച്ച 7 ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ രംഗത്തെത്തി. ചിന്നക്കനാലിൽ പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട ഭൂനിയമം ലംഘിച്ചിട്ടില്ല. നികുതി വെട്ടിപ്പും നടത്തിയിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറിമാരായ സി എൻ മോഹനനും സി വി വർഗീസും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് ആർജവത്തോടെ പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ധൈര്യമുണ്ടോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
ഭൂനിയമം ലംഘിച്ചു നിൽക്കുന്ന ഏറ്റവും വലിയ നിർമിതി എകെജി സെന്ററാണ്. സിപിഎമ്മാണ് നിയമം ലംഘിച്ചത്. ലൈസൻസ് പ്രകാരമാണ് താൻ ഹോം സ്റ്റേ നടത്തിയത്. നേതാവിന്റെ മകൾക്ക് വേണ്ടി പരിച ഒരുക്കുമ്പോൾ എം വി ഗോവിന്ദന് മറ്റ് മാർഗമില്ലെന്നും മാത്യു പറഞ്ഞു.
എംവി ഗോവിന്ദന് കുഴൽനാടന്റെ മറുപടി 
1. ചിന്നക്കനാലിലെലേത് പാർപ്പിട ആവശ്യത്തിന് പണിത കെട്ടിടമാണ്, പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട ഭൂനിയമം ലംഘിച്ചിട്ടില്ല
advertisement
(ഭൂനിയമം ലംഘിച്ച് പണിതത് AKG സെന്റർ )
2. ചിന്നക്കനാലിലെ ഭൂമിയിൽ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല.
3. റസിഡൻഷ്യൽ പെർമിറ്റ് പ്രകാരമുളള ഭൂമിയാണ് , അവിടെ ഹോം സ്റ്റേ നടത്തരുതെന്ന് നിയമമില്ല.
Also Read- വീണയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തായാൽ കേരളം ഞെട്ടും; മാത്യു കുഴൽനാടൻ
4. ക്രമരഹിതമായി ഭൂമി മണ്ണിട്ട് നികത്തിയിട്ടില്ല.. വീഡിയോ അടക്കം വിശദീകരണം നൽകി.
5 അഭിഭാഷകവൃത്തിയോടൊപ്പം ഒരു ബിസിനസും താനായിട്ട് നടത്തിയിട്ടില്ല. ബാർ കൗൺസിൽ നോട്ടിസ് ലഭിക്കുമ്പോൾ മറുപടി നൽകും.
advertisement
6. 9 കോടിയുടെ വിദേശ നിക്ഷേപം എന്നല്ല പറഞ്ഞത്. ഫെമ ലംഘനമില്ല.
7 വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിമർശനം പുകമുറ സൃഷ്ടിക്കാൻ. എം വി ഗോവിന്ദന് നേരിട്ട് പരിശോധിക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭൂനിയമം ലംഘിച്ച് പണിതത് AKG സെന്റർ;എംവി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങൾക്ക് കുഴൽനാടൻ്റെ മറുപടി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement