• HOME
  • »
  • NEWS
  • »
  • kerala
  • »
  • MB Rajesh| പാലക്കാട് സമാധാന യോഗത്തിൽ പങ്കെടുക്കുന്നില്ല; സമാധാനശ്രമങ്ങൾക്ക് പിന്തുണയെന്ന് എംബി രാജേഷ്

MB Rajesh| പാലക്കാട് സമാധാന യോഗത്തിൽ പങ്കെടുക്കുന്നില്ല; സമാധാനശ്രമങ്ങൾക്ക് പിന്തുണയെന്ന് എംബി രാജേഷ്

നേരത്തേ യോഗത്തിൽ പങ്കെടുക്കുമെന്ന് സ്പീക്കർ അറിയിച്ചിരുന്നു.

എം.ബി. രാജേഷ്

എം.ബി. രാജേഷ്

  • Share this:
    പാലക്കാട്: പാലക്കാട് നടക്കുന്ന സമാധാന യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് സ്പീക്കർ എംബി രാജേഷ്. സ്പീക്കർമാർ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്ന കീഴ്വഴക്കം ചൂണ്ടിക്കാട്ടിയാണ് എംബി രാജേഷ് പിന്മാറിയത്. നേരത്തേ യോഗത്തിൽ പങ്കെടുക്കുമെന്ന് സ്പീക്കർ അറിയിച്ചിരുന്നു.

    ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്പീക്കർ ഇക്കാര്യ അറിയിച്ചത്. സമാധാന യോഗമെന്നതിനാലും നഗരത്തിൽ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുമെന്ന് ഉചിതമാകുമെന്ന് കരുതിയാണ് യോഗത്തിന് എത്തുമെന്ന് അറിയിച്ചത്.

    Also Read-'കേരളത്ത പകുത്തെടുക്കാനാണ് രണ്ട് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്; സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണം'; എംബി രാജേഷ്

    ‌എന്നാൽ അതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമെന്നുമുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്തും യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നും കുറിപ്പിൽ സ്പീക്കർ അറിയിച്ചു. യോഗ തീരുമാനങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും പിന്തുണയും അദ്ദേഹം നൽകി.

    Also Read-പാലക്കാട് രാഷ്ട്രീയക്കൊല; നേതാക്കൾ അതീവജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ

    ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

    പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തിൽ സ്പീക്കർ പങ്കെടുക്കുമോ എന്ന് ഇന്നലെ മുതൽ പലരും അന്വേഷിച്ചിരുന്നു. സ്പീക്കർമാർ സാധാരണ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്ന കീഴ് വഴക്കമില്ല. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തിൽ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാൽ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമെന്നുമുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും എല്ലാ പിന്തുണയും അറിയിക്കുന്നു.

    പാലക്കാട് ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് ജില്ലയിൽ സർവ്വകക്ഷി യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപിയും പോപ്പുലർ ഫ്രണ്ടും അറിയിച്ചിട്ടുണ്ട്.‌
    Published by:Naseeba TC
    First published: