HOME /NEWS /Kerala / കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത യുവാവിന് ഹരിയാനയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ചതായി മെസേജ്

കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത യുവാവിന് ഹരിയാനയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ചതായി മെസേജ്

News18 Malayalam

News18 Malayalam

ജൂൺ 29 ന് ആണ് സുനേഷ് ജോസഫിന്റെ മൊബൈലിലേക്ക് മെസ്സേജ് വന്നത്

 • Share this:

  കോഴിക്കോട്: കോവിഡ് വാക്സിൻ സ്വീകരിക്കാതെ തന്നെ വാക്സിൻ സ്വീകരിച്ചെന്ന അറിയിപ്പാണ് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ സ്വദേശി വടക്കേടത്തു സുനേഷ് ജോസഫിൻ്റെ ഫോണിലേക്ക്  മെസ്സേജായി എത്തിയത്. ഈ കഴിഞ്ഞ ജൂൺ 29 ന് ആണ് സുനേഷ് ജോസഫിന്റെ മൊബൈലിലേക്ക് മെസ്സേജ് വന്നത്. താങ്കളുടെ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് വിജയകരമായി പൂർത്തിയായി എന്നായിരുന്നു മെസ്സേജ്.

  വാക്‌സിൻ എടുക്കാൻ  രജിസ്റ്റർ ചെയ്തതല്ലാതെ വാക്‌സിൻ സ്വീകരിക്കാത്ത തനിക്ക് എങ്ങനെയാണു ഇങ്ങനെ ഒരു മെസ്സേജ് വന്നത് എന്ന സംശയമായിരുന്നു ആദ്യം ഉണ്ടായത്. ഉടൻ തന്നെ വന്ന മെസേജിലെ ലിങ്ക് വഴി കയറി   പ്രിന്റ് എടുത്തു നോക്കിയപ്പോൾ തന്റെ പാസ്പോർട്ട് നമ്പർ, പേര്, വയസ് ബെനിഫിഷറി നമ്പർ എല്ലാം ക്യത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

  Also Read-തിരുവല്ല സ്പിരിറ്റ് മോഷണക്കേസ്; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടായേക്കും

  നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

  ജൂൺ 29ന് ഹരിയാനയിലെ പാൽറ പിഎച്ച്‌സിയിൽ നിന്നും കോവി ഷീൽഡ് വാക്‌സിൻ സ്വീകരിച്ചു എന്നുമാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഏതായാലും വാക്സിൻ സ്വീകരിക്കാതെ വാക്സിൻ സ്വീകരിച്ചു എന്ന സർട്ടിഫിക്കറ്റ് കിട്ടിയ ആശങ്കയിലാണ് സുനേഷ് ജോസഫ് ഇപ്പോഴുള്ളത്. ഈ കാരണം കൊണ്ട് തനിക്കിനി ഒന്നാം ഡോസ് എടുക്കാൻ പറ്റില്ലേ എന്നും തങ്ങളുടെ രഹസ്യ വിവരങ്ങൾ  ആരോ ചോർത്തി ഇത്തരത്തിൽ ചെയ്യുന്നതാണോ എന്നുമുള്ള ആശങ്കയും ഇദ്ദേഹത്തിനുണ്ട്.

  അതുകൊണ്ട് തന്നെ ഈ വിഷയത്തെ വളരെ ഗൗരവമായി തന്നെ സുനേഷ് നോക്കി കാണുന്നത്. പൊതു ജനങ്ങളുടെ ആരോഗ്യ സംബന്ധമായ പ്രശ്നമായതിനാൽ ആരോഗ്യ വകുപ്പിന് പരാതി നൽകുവാനുള്ള ഒരുക്കത്തിലാണ്  സുനേഷ് ജോസഫ്.

  വിദേശത്ത് പോകുവാൻ തയ്യാറെടുക്കുന്നതിനായിട്ടാണ് സുനേഷും, ഭാര്യയും വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തത്. അപ്പോഴാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്ന വിവരം അറിഞ്ഞിട്ടുള്ളത്. പൊലീസിലും പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് സുനേഷ്.

  Also Read-'കുട്ടികളോട് പെരുമാറേണ്ടത് എന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല'; വിദ്യാര്‍ത്ഥിയോട് കയര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി മുകേഷ്

  രജിസ്ട്രർ ചെയ്യുന്നത് എങ്ങനെ എന്നറിയാം

  ആരോഗ്യ സേതു ആപ്പ് അല്ലെങ്കിൽ കോവിൻ (cowin.gov.in) വെബ്സൈറ്റ് തുറക്കുക.നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒടിപി (വൺ ടൈം പാസ്‌വേഡ്) ക്ലിക്കുചെയ്യുക.

  നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി വെരിഫൈ ബട്ടണിൽ ക്ലിക്കുചെയ്യുക.

  ആരോഗ്യ സേതു അപ്ലിക്കേഷനിൽ, കോവിൻ ടാബിലേക്ക് പോയി വാക്സിനേഷൻ ടാബിൽ ടാപ്പുചെയ്യുക. ഫോർവേഡ് ടാപ്പുചെയ്യുക.ഇപ്പോൾ, ഫോട്ടോ ഐഡി, നമ്പർ, നിങ്ങളുടെ മുഴുവൻ പേര് എന്നിവ നൽകേണ്ട ഒരു രജിസ്ട്രേഷൻ പേജ് ദൃശ്യമാകും. ലിംഗവും പ്രായവും ഇതിൽ നൽകേണ്ടതുണ്ട്. ഉദാഹരണത്തിന്, ഫോട്ടോ ഐഡി തെളിവായി നിങ്ങൾക്ക് ഒരു ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് തുടങ്ങിയവ ഉപയോഗിക്കാം.

  രജിസ്റ്റർ ചെയ്യുന്നത് ഒരു മുതിർന്ന പൗരനു വേണ്ടിയാണെങ്കിൽ, രജിസ്റ്റർ ബട്ടണിൽ ക്ലിക്കുചെയ്യുക. മറ്റു രോഗങ്ങളുള്ള ഒരു വ്യക്തിക്കു വേണ്ടിയാണെങ്കിൽ, “ Do you have any comorbidities (pre-existing medical conditions) (നിങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ, നേരത്തേ നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ)” എന്ന് ചോദിക്കുമ്പോൾ നിങ്ങൾ അതെ എന്നത് ക്ലിക്കുചെയ്യണം.

  Also Read-വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറി; മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി എംഎസ്എഫ്

  45 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകൾ വാക്സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതുണ്ട്. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു സ്ഥിരീകരണ സന്ദേശം അയയ്ക്കും.

  രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് ശേഷം, സിസ്റ്റം അക്കൗണ്ട് വിശദാംശങ്ങൾ പ്രദർശിപ്പിക്കും.

  ഒരു വ്യക്തിക്ക് മുമ്പ് നൽകിയ മൊബൈൽ നമ്പറിലേക്ക് ലിങ്കുചെയ്ത നാല് പേരെ കൂടി ചേർക്കാൻ കഴിയും. നിങ്ങൾക്ക് ‘ആഡ് ബട്ടൺ’ ക്ലിക്കുചെയ്‌ത് മറ്റ് വ്യക്തികളുടെ വിശദാംശങ്ങളും നൽകി രജിസ്റ്റർ ചെയ്യാം.

  രജിസ്റ്റർ ചെയ്ത പേരുകളുടെ അക്കൗണ്ട് വിശദാംശങ്ങൾക്ക് മുന്നിൽ “ആക്ഷൻ” എന്ന ഒരു പട്ടിക കാണാനാവും. അതിന് ചുവടെ, ഒരു കലണ്ടർ ഐക്കൺ കാണാം. വാക്സിനേഷനുള്ള ദിവസവും സമയവും അവിടെ തിരഞ്ഞെടുക്കാനാവും.” ബുക്ക് അപ്പോയിന്റ്മെന്റ് ഫോർ വാക്സിനേഷൻ,” എന്ന പേജിൽ മേൽവിലാസം സംബന്ധിച്ച വിശദാംശങ്ങൾ നൽകാം. ഈ വിശദാംശങ്ങളെല്ലാം നൽകിയുകഴിഞ്ഞാൽ, “സെർച്ച്” ബട്ടണിൽ ക്ലിക്കുചെയ്യുക.

  Also Read-'നിനക്ക് നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം'; ഒറ്റപ്പാലത്തുനിന്ന് സഹായത്തിന് വിളിച്ച പത്താം ക്ലാസുകാരനോട് മുകേഷ് എംഎല്‍എ

  നിങ്ങളുടെ സ്ഥലം ആശ്രയിച്ച് വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഒരു പട്ടിക ദൃശ്യമാകും. നിങ്ങൾക്ക് അവയിലൊന്ന് തിരഞ്ഞെടുക്കാം. അനുയോജ്യമായ സ്ഥലവും സമയവും തിരഞ്ഞെടുത്ത് നിങ്ങൾക്ക് വാക്സിനേഷനായി ബുക്ക് ചെയ്യാം.

  ബുക്കിംഗിന്റെ വിശദാംശങ്ങൾ കാണിക്കുന്ന ഒരു “അപ്പോയിന്റ്മെന്റ് വെരിഫിക്കേഷൻ” പേജ് തുടർന്ന് തുറന്നുവരും. വിവരങ്ങൾ‌ ശരിയാണെങ്കിൽ‌ “കൺഫോം” എന്നതിൽ ക്ലിക്കുചെയ്യുക അല്ലെങ്കിൽ‌ ചില മാറ്റങ്ങൾ‌ വരുത്തുന്നതിന് “ബാക്ക്” എന്ന ബട്ടൺ ക്ലിക്കുചെയ്യുക.

  അവസാനം, എല്ലാ വിശദാംശങ്ങളും കാണിക്കുന്ന ഒരു “അപ്പോയിന്റ്മെന്റ് സക്സസ്ഫുൾ” എന്ന് പേജ് ദൃശ്യമാകും. വാക്സിനേഷൻ വിശദാംശങ്ങളുടെ രേഖ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സംരക്ഷിക്കാം.

  First published:

  Tags: Covid 19 Vaccination, Covid vaccine