'തൃശൂരിലേത് രാഷ്ട്രീയ കൊലപാതകം: പിന്നിൽ ആർ.എസ്.എസ് ബജ്റംഗദൾ പ്രവർത്തകർ': മന്ത്രി എ.സി മൊയ്തീൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കുന്നംകുളം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു കൊലപാതകം.
തൃശൂർ: ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിന്റേത് (36) രാഷ്ട്രീയക്കൊലപാതകമെന്ന് മന്ത്രി എ.സി.മൊയ്തീന്‍. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ല. ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണ് നടന്നത്. പ്രദേശത്തെ സിപിഎം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. ആര്‍എസ്എസ്, ബജ്റംഗദള്‍ ബന്ധമുള്ളവരാണ് കൊലപാതകത്തിന് പിന്നിൽ. പ്രതികൾ ആയുധവുമായി കരുതി ഇരുന്നെന്നും മന്ത്രി പറഞ്ഞു.
കുന്നംകുളം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു കൊലപാതകം. സി.പി.എം പ്രവർത്തകരായ വിബു, ജിതിൻ, അഭിജിത്ത് എന്നിവർക്ക് പരുക്കേറ്റു. ഇവർ ചികിത്സയിലാണ്. അക്രമി സംഘത്തിൽ എട്ടോളം പേരുണ്ടായിരുന്നെന്നാണ് വിവരം. കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
Also Read കുന്നംകുളത്തെ സനൂപ്: ആറാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ
സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു സനൂപും സിപിഎം പ്രവര്‍ത്തകരും. സുഹൃത്തിന് ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. രണ്ടു ബൈക്കുകളിലായി പോയ നാലു പേരാണ് ആക്രമിക്കപ്പെട്ടത്. സനൂപ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ചിറ്റിലങ്ങാട് സ്വദേശി നന്ദന്‍ എന്നയാളാണ് മുഖ്യപ്രതി. നന്ദനടക്കം ആറു പ്രതികളും ഒളിവിലാണ്. ഒരു മാസം മുൻപാണ് നന്ദൻ ഗള്‍ഫില്‍ നിന്നെത്തിയത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2020 10:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തൃശൂരിലേത് രാഷ്ട്രീയ കൊലപാതകം: പിന്നിൽ ആർ.എസ്.എസ് ബജ്റംഗദൾ പ്രവർത്തകർ': മന്ത്രി എ.സി മൊയ്തീൻ