advertisement

KSRTC കൺട്രോൾ റൂമിലേക്ക് യാത്രക്കാരനായി മന്ത്രിയുടെ ഫോൺ കോൾ; ഉഴപ്പി മറുപടി പറഞ്ഞ 9 കണ്ടക്ടർമാർക്ക് സ്ഥലംമാറ്റം 

Last Updated:

വനിതാ ജീവനക്കാരെയടക്കമാണ് സ്ഥലംമാറ്റിയത്

News18
News18
കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് യാത്രക്കാരനായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനറെ ഫോൺ കോൾ. കഴിഞ്ഞ ദിവസമാണ് മന്ത്രി കൺട്രോൾ റൂമിലെക്ക് വിളിച്ചത്. ഫോണെടുത്ത് ഉഴപ്പി മറുപടി പറഞ്ഞ 9 കണ്ടക്ടർമാരെ സ്ഥലംമാറ്റാനും മന്ത്രി നിർദ്ദേശിച്ചു. ആദ്യം വിളിച്ചപ്പോൾ ആരും ഫോണെടുത്തില്ലായിരുന്നു. പിന്നീട് എടുത്തവർ ഒന്നിനും കൃത്യമായ മറുപടിയും നൽകിയില്ല. വനിതാ ജീവനക്കാരടക്കം 9 പേരെ സ്ഥലംമാറ്റാനാണ് മന്ത്രി നിർദേശിച്ചത്.
അർജുൻ ആർ പി, ഫാത്തിമ എസ്, ജോൺസൺ പി ജോസഫ്, മിഥുൻരാജ് എം ആർ, നിർമ്മൽ ബി, ഉഷ ഡി, ജിജു ജയൻ, ലിനേക്കർ എസ് എസ്, രശ്മി ആർ എസ് നായർ എന്നിവരെയാണ് വിവിധ യൂണിറ്റുകളിലേക്ക് സ്ഥലം മാറ്റിയത്.
അതേസമയം ഡ്യൂട്ടിയിൽ ഇല്ലാതിരുന്നവരെയും സ്ഥലംമാറ്റിയതായി പരാതിയുണ്ട്. കൺട്രോൾ റൂം ഒഴിവാക്കി പകരം ആപ്പ് സംവിധാനമാക്കുകയാണെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ സ്ഥലമാറ്റിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC കൺട്രോൾ റൂമിലേക്ക് യാത്രക്കാരനായി മന്ത്രിയുടെ ഫോൺ കോൾ; ഉഴപ്പി മറുപടി പറഞ്ഞ 9 കണ്ടക്ടർമാർക്ക് സ്ഥലംമാറ്റം 
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement