HOME » NEWS » Kerala » MINISTER MERCYKUTTY AMMA DENIES ALLEGATIONS MADE BY RAMESH CHENNITHALA

'ആരെങ്കിലും വന്ന് കണ്ടാല്‍ കരാറാവുമോ?, ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ

എന്തും വിളിച്ചുപറയാമെന്ന അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവ് പോകുന്നുവെന്നത് കഷ്ടമാണ്. കുറച്ചുകഴിയുമ്പോള്‍ അദ്ദേഹം തിരുത്തും. അതാണ് അദ്ദേഹത്തിന്റെ രീതി, അതുകൊണ്ട് ഈ വിവാദത്തിലും പ്രതിപക്ഷ നേതാവ് തിരുത്തി മാപ്പ് പറയുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല.

News18 Malayalam | news18-malayalam
Updated: February 20, 2021, 1:00 PM IST
'ആരെങ്കിലും വന്ന് കണ്ടാല്‍ കരാറാവുമോ?, ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ
മന്ത്രി മെഴ്സിക്കുട്ടിയമ്മ
  • Share this:
കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെ തള്ളി ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. 'ആരെങ്കിലും വന്ന് കണ്ടാല്‍ കരാറാവുമോ?, ആരെങ്കിലും വന്ന് നമ്മളെ കണ്ടാല്‍ അതെല്ലാമാണ് പദ്ധതിയെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. എന്ത് നുണയും പറയാന്‍ ഉളുപ്പില്ലാത്ത തലത്തിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നു. ചെന്നിത്തലയും സ്വപ്‌ന സുരേഷിനെ കണ്ടുവെന്ന തരത്തില്‍ വാര്‍ത്ത വന്നു. അതിനര്‍ഥം സ്വര്‍ണക്കടത്തില്‍ ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്നാണോ'? മന്ത്രി ചോദിച്ചു.

എന്തും വിളിച്ചുപറയാമെന്ന അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവ് പോകുന്നുവെന്നത് കഷ്ടമാണ്. കുറച്ചുകഴിയുമ്പോള്‍ അദ്ദേഹം തിരുത്തും. അതാണ് അദ്ദേഹത്തിന്റെ രീതി, അതുകൊണ്ട് ഈ വിവാദത്തിലും പ്രതിപക്ഷ നേതാവ് തിരുത്തി മാപ്പ് പറയുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല.

എല്ലാ ട്രേഡ് യൂണിയനുകളുമായു ചര്‍ച്ച ചെയ്താണ് 2019ലെ ഫിഷറീസ് നയം തീരുമാനിച്ചത്. ആഴക്കടല്‍ ട്രോളര്‍ വിദേശ കമ്പനികള്‍ക്കോ ഇന്ത്യ കോര്‍പ്പറേറ്റുകള്‍ക്കോ അനുവദിക്കില്ലെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന് ലൈസന്‍സ് കൊടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നിരിക്കെ നയത്തിന് വിരുദ്ധമായ ഒന്നും ചെയ്യാന്‍ പോകുന്നില്ല. അതാണ് ഫിഷറീസ് വകുപ്പിന്റെ നിലപാട്.

രാഹുല്‍ ഗാന്ധി കൊല്ലത്ത് വരുന്നതിന്റെ  ഭാഗമായി കള്ളത്തരം പറഞ്ഞ് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാം എന്ന അജണ്ടയുടെ റിഹേഴ്‌സലാണ് ഇവിടെ രമേശ് ചെന്നിത്തല കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയത്. ഈ അഭ്യാസമൊന്നും തീരദേശത്ത് നടക്കില്ല. തീരദേശങ്ങളില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് തൊഴിലാളികള്‍ നേരിട്ട് അനുഭവസ്ഥരാണ്. ആ രീതിയിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തീരപ്രദേശങ്ങളില്‍ നടത്തുന്നത്. ഇരുട്ട് കൊണ്ട് ഓട്ടയടക്കാമെന്ന് പ്രതിപക്ഷ നേതാവ് പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read 'അമേരിക്കൻ കമ്പനി പ്രതിനിധികളുമായി മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി'; ഫോട്ടോകള്‍ പുറത്തുവിട്ട് ചെന്നിത്തല

കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ രമേശ് ചെന്നിത്തല തെളിവുകള്‍ പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി പ്രതിനിധികൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.

മന്ത്രിയുമായി സംസാരിച്ചെന്ന കാര്യം ഇ.എം.സി.സി. അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കള്ളിവെളിച്ചത്തായപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മന്ത്രി ഉരുണ്ടുകളിക്കുകയാണ്. 2018-ല്‍ ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് യു.എന്‍. പരിപാടിക്ക് ആയിരുന്നുവെന്നും വേറാരുമായും ചര്‍ച്ച നടത്തിയില്ലെന്നുമുള്ള മേഴ്‌സിക്കുട്ടിയമ്മയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

മേഴ്‌സിക്കുട്ടിയമ്മ ഇ.എം.സി.സിയുമായി ചര്‍ച്ച നടത്തിയിരുന്നോ എന്നതിനും വ്യവസായമന്ത്രി ജയരാജന് ഈ പദ്ധതിയെ കുറിച്ച് അറിയാമായിരുന്നു എന്നതിനും സംസാരിക്കുന്ന തെളിവുകളുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

28-10-2020ന് ഷിജു വര്‍ഗീസ് മേഴ്‌സിക്കുട്ടിയമ്മയുമായി ഈ പ്രോജക്ട് ചര്‍ച്ച ചെയ്യുന്ന ഫോട്ടോകളാണിതെന്നും ചെന്നിത്തല പറഞ്ഞു. ഫിഷറീസ് വകുപ്പ് ജോയന്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ചര്‍ച്ച നടത്തിയതിന്റെ ഫോട്ടോകളും ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Published by: Aneesh Anirudhan
First published: February 20, 2021, 1:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories