Kerala Budget 2021: 'ധനമന്ത്രിയുടെ ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെ; എല്ലാ വീട്ടിലും ലാപ്ടോപ്പ് തെരഞ്ഞെടുപ്പ് സ്റ്റണ്ട്': രമേശ് ചെന്നിത്തല
- Published by:Rajesh V
- news18-malayalam
Last Updated:
''ഓരോ വീട്ടിലും ലാപ്‌ടോപ്പ് നല്‍കുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. നൂറ് ദിന പരിപാടിയില്‍ 10 ലക്ഷം ലാപ്‌ടോപ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതു നടന്നിട്ടില്ല. കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന പറഞ്ഞു. 6000 കോടി പദ്ധതിയേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ''
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്നും മല എലിയെ പ്രസവിച്ചതുപോലെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡാനന്തര കാലത്ത് ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ശമ്പളപരിഷ്‌കരണം രണ്ട് വര്‍ഷമായി വൈകിപ്പിച്ചിരിക്കുകയാണ്. ഏപ്രിലില്‍ ഉത്തരവിറക്കും എന്ന് പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1.57 ലക്ഷം കോടിയായിരുന്നു കടബാധ്യത. എന്നാല്‍ മൂന്ന് ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ മൊത്തം കടബാധ്യത. കടമെടുത്ത് കേരളത്തെ മുടിക്കുകയാണ് സര്‍ക്കാർ. തകര്‍ന്നു കിടക്കുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ഒരു ക്രിയാത്മക നിര്‍ദേശവും ബജറ്റിലില്ല. റബറിന്റെ താങ്ങുവില യുഡിഎഫ് സര്‍ക്കാരാണ് 150 രൂപയായി നിശ്ചയിച്ചത്. വെറും 20 രൂപ മാത്രമാണ് ഇപ്പോള്‍ കൂട്ടിയത്. അത് കര്‍ഷകര്‍ വേണ്ടെന്ന് വെക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും 280 രൂപയായെങ്കിലും വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 5000 കോടി രൂപയുടെ ഇടുക്കി പാക്കേജും 2000 കോടി രൂപയുടെ വയനാട് പാക്കേജും 3400രൂപയുടെ കുട്ടനാട് പാക്കേജും നടപ്പായില്ല. ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി, 5000 ഏക്കറില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കൃഷി നിര്‍മ്മാണ വ്യവസായ മേഖലയില്‍ 15 ലക്ഷം പേര്‍ക്ക് തൊഴില്‍, മലയോര ഹൈവേക്ക് 3500 കോടി എന്നിവ നടപ്പാക്കിയില്ല.
advertisement
തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ, 10,000 പട്ടികജാതിവിഭാഗക്കാര്‍ക്ക് പുതിയ തൊഴില്‍, വൈദ്യുതി ഉള്ളവര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍, ഗള്‍ഫ് നാടുകളില്‍ പബ്ലിക് സ്‌കൂള്‍, കടലില്‍ നിന്നുള്ള മാലിന്യത്തില്‍ നിന്ന് ഡീസല്‍, ഖരമാലിന്യത്തില്‍ നിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന പ്ലാന്റ് തുടങ്ങീ ബജറ്റില്‍ നടപ്പാക്കാതെ പോയ പദ്ധതികള്‍ ഏറെയാണെന്നും ചെന്നിത്തല ഓർമിപ്പിച്ചു.
കയര്‍ മേഖലയില്‍ 10000 പേര്‍ക്ക് ജോലി നല്‍കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ കയര്‍ മേഖല വന്‍ തിരിച്ചടി നേരിട്ടുവെന്നാണ് സാമ്പത്തിക സര്‍വ്വേ. ഓരോ ദിവസവും ഓരോ യന്ത്രവത്കൃത കയര്‍ഫാക്ടറി ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഒരെണ്ണംപോലും ആരംഭിച്ചിട്ടില്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ കാര്യത്തിൽ യുഡിഎഫിന്റെ കാലത്ത് 21 റാങ്കിങ്ങില്‍ നിന്ന് 28ലാണിപ്പോള്‍ സംസ്ഥാനമുള്ളത്.
advertisement
ഓരോ വീട്ടിലും ലാപ്‌ടോപ്പ് നല്‍കുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. നൂറ് ദിന പരിപാടിയില്‍ 10 ലക്ഷം ലാപ്‌ടോപ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതു നടന്നിട്ടില്ല. കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന പറഞ്ഞു. 6000 കോടി പദ്ധതിയേ പൂര്‍ത്തിയാക്കിയിട്ടുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2021 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Budget 2021: 'ധനമന്ത്രിയുടെ ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെ; എല്ലാ വീട്ടിലും ലാപ്ടോപ്പ് തെരഞ്ഞെടുപ്പ് സ്റ്റണ്ട്': രമേശ് ചെന്നിത്തല