കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കല്ലിനിടയിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട് ഫോൺ കണ്ടെത്തി
- Published by:Sneha Reghu
- news18-malayalam
Last Updated:
നേരത്തെയും പലതവണ കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു
കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. പത്താം നമ്പർ സെല്ലിന്റെ മുന്നിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും പലതവണ കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു.
പതിവു പരിശോധനയ്ക്കിടെയായിരുന്നു സ്മാർട്ട് ഫോൺ കണ്ടെത്തിയത്. ഈ ഫോൺ ആരുടേതാണെന്ന് സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ സൗകര്യമുണ്ടെന്ന് കഴിഞ്ഞ ആഴ്ച ജയിൽ ചാടി പിടിക്കപ്പെട്ട സൗമ്യ വധക്കേസിൽ ജയിലിൽ കഴിയുന്ന ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു. പണം നൽകിയാൽ പുറത്തേക്കു വിളിക്കാൻ കഴിയുമെന്നും പറഞ്ഞിരുന്നു.
അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്നായിരുന്നു ഗോവിന്ദച്ചാമി ജയിൽ ചാടിയത്. തുടർന്ന് ജയിലിലെ സുരക്ഷ സംബന്ധിച്ച് ഏറെ ആശങ്കകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജയിലിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയ വാർത്ത പുറത്തു വന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 03, 2025 4:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കല്ലിനിടയിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട് ഫോൺ കണ്ടെത്തി