മോൻസൺ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസ്: കെ സുധാകരന്റെ ചോദ്യം ചെയ്യൽ നാല് മണിക്കൂർ പിന്നിട്ടു

Last Updated:

രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്

news 18
news 18
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ കെ സുധാകരനെ ചോദ്യം ചെയ്യുന്നത് നാല് മണിക്കൂർ പിന്നിടുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. പരാതിക്കാർ ഓൺലൈനിൽ ഹാജരായി. അനൂപ് മുഹമ്മദ്, ഷെമീർ എന്നിവരാണ് ഹാജരായത്.
Also Read- ‘കെ. സുധാകരൻ പാളി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോർ സൈക്കിളുകാരൻ, എം.വി. ഗോവിന്ദന്റെ തറവാടിത്തം നൂറു ജന്മമെടുത്താലും കിട്ടില്ല’: എ.കെ.ബാലൻ
സുധാകരന്റെ മൊഴിയിൽ വ്യക്തയ്ക്കായാണ് പരാതിക്കാരെ ഓൺലൈനായി ബന്ധപ്പെടുത്തിയത്. നിയമ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ചോദ്യാവലിക്കെല്ലാം പൂർണമായി ഉത്തരം നൽകുമെന്ന് സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകും മുൻപ് പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ എന്നും അതിൽ ആശങ്കയില്ലെന്നുമാണ് സുധാകരന്റെ നിലപാട്. കടൽ താണ്ടിയ തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് പ്രതികരിച്ചു.
advertisement
Also Read- ‘തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ DYSP ഭീഷണിപ്പെടുത്തി’; മോൻസൺ മാവുങ്കൽ കോടതിയിൽ
മൂന്ന് കാര്യങ്ങളിൽ സുധാകരനിൽ നിന്ന് ക്രൈം ബ്രാഞ്ച് വിശദീകരണം തേടുമെന്നാണ് സൂചന. മോൻസൻ മാവുങ്കലുമായുള്ള ബന്ധം, മോൻസനെ സന്ദർശിച്ചതിന്റെ ലക്ഷ്യം, മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകൾ, സഹായി എബിൻ എബ്രഹാമും മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യൽ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസ്: കെ സുധാകരന്റെ ചോദ്യം ചെയ്യൽ നാല് മണിക്കൂർ പിന്നിട്ടു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement