ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളിലും ഇന്ന് കട തുറക്കാം; സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍

Last Updated:

ബക്രീദ് പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്ക് പുറമേയാണിത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിലും ഇന്ന് കട തുറക്കാം. ബക്രീദ് പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്ക് പുറമേയാണിത്. ജനത്തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് പോലീസ് പരിശോധനയും ശക്തമാക്കും. വര്‍ക്‌ഷോപ്പുകള്‍ക്കും സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ തുറക്കാനും അനുമതിയുണ്ട്.
സര്‍ക്കാര്‍ ഇളവു നല്‍കിയതിന് പിന്നാലെ സിനിമാ ചിത്രീകരണത്തിന് സിനിമാ സംഘടനകള്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. സിനിമാ രംഗത്തെ സംഘടനകളുടെ സംയുക്തയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നത്.
ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എങ്കിലും എടുത്തവരെയും ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ എന്നാണ് സംഘടനകളുടെ നിര്‍ദ്ദേശം. ഒരു കാരണവശാലും ഈ നിബന്ധനകള്‍ ഒഴിവാക്കികൊണ്ട് ആരേയും ചിത്രീകരണ സ്ഥലത്ത് പ്രവേശിപ്പിക്കുകയില്ലെന്ന് ഉറപ്പാക്കണം. പുറത്തുനിന്നുള്ള ആരെയും ലൊക്കേഷനില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്.
advertisement
You may also like:'കേരളാ സർക്കാർ ‌‌ബക്രീദിന് നൽകിയ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കണം:' സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഐഎംഎ
അതേസമയം, ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ മാറ്റിവെച്ചു. അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗർഭാഗ്യകരമാണ്. ഇളവുകൾ നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
advertisement
You may also like:പെഗാസസ് ഫോൺ ചോർത്തൽ പട്ടികയിൽ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും; അടിസ്ഥാന രഹിതമെന്ന് സർക്കാർ
ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സംസ്ഥാന സർക്കാരിന്റെ നടപടി വേദനാജനകമാണെന്ന് ഐഎംഎ വാർത്താകുറിപ്പിൽ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥയുടെ ഈ സമയത്ത് അനുചിതമായ നടപടിയായി പോയി ഇത്. ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ഉത്തരാഞ്ചല്‍ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പരമ്പരാഗത യാത്രകളും തീർത്ഥാടനങ്ങളും എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ കേരളത്തെ പോലൊരു സംസ്ഥാനം ഇത്തരമൊരു പിന്തിരിപ്പൻ തീരുമാനമെടുന്നത് ദൗർഭാഗ്യകരമാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളിലും ഇന്ന് കട തുറക്കാം; സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement