പെഗാസസ് ഫോൺ ചോർത്തൽ പട്ടികയിൽ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും; അടിസ്ഥാന രഹിതമെന്ന് സർക്കാർ

Last Updated:

ആരോപണം കേന്ദ്ര സർക്കാർ നിഷേധിച്ചു

(Representational image)
(Representational image)
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ ഉൾപെട്ടവരിൽ സുപ്രീംകോടതി ജഡ്ജിമാരും മാധ്യപ്രവർത്തകരും. 17 ഓളം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ ചോർത്തിയതായി പുറത്തു വന്നത്.
എന്നാൽ, ആരോപണം കേന്ദ്ര സർക്കാർ നിഷേധിച്ചിട്ടുണ്ട്. വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും.
സർക്കാർ ഏജൻസികൾ അനധികൃത ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും പുറത്തു വന്ന റിപ്പോർട്ട് വസ്തുതകൾ ഇല്ലാത്തത് മാത്രമല്ല, മുൻകൂട്ടി തീരുമാനിച്ച നിഗമനങ്ങളിൽ അധിഷ്ടിതമാണെന്നും കേന്ദ്ര സർക്കാർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
'ദി വയർ' ലാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളിലെ പ്രധാന മാധ്യമപ്രവർത്തരുടെ പേരും ഫോൺ ചോർത്തിയവരുടെ പട്ടികയിലുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2018 നും 2019 നും ഇടയിലാണ് കൂടുതൽ പേരുടേയും ഫോൺ ചോർത്തിയത്.
advertisement
You may also like:പാടിയത് 54 സബ് ഇന്‍സ്പെക്ടര്‍മാര്‍; സംഗീത ആല്‍ബം പുറത്തിറക്കിയത് പോലീസ് മേധാവി അനില്‍കാന്ത്
ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റുവെയറാണ് പെഗാസസ്. സർക്കാരുകൾക്ക് മാത്രം ലഭിക്കുന്ന ചാര സോഫ്റ്റുവെയറാണിത്.  2019 ലും പെഗാസസ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ലോകത്തെമ്പാടുമായി 121 ഇന്ത്യക്കാരുടേതുൾപ്പെടെ 1,400 ഉപയോക്താക്കളുടെ ഫോണുകൾ ഹാക്കുചെയ്യാൻ പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുവെന്നായിരുന്നു കണ്ടെത്തിയത്.
advertisement
You may also like:'കേരളാ സർക്കാർ ‌‌ബക്രീദിന് നൽകിയ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കണം:' സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഐഎംഎ
അതേസമയം, കൃത്യമായ തെളുവുകൾ ഇല്ലാതെയുള്ള ആരോപണമാണെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. പൗരന്മാരുടെ മൗലികാവകാശമായ സ്വകാരാത്യ ഉറപ്പു വരുത്തുന്ന രാജ്യമാണ് ഇന്ത്യ. വ്യക്തികളുടെ സ്വകാര്യ ഡാറ്റ പരിരക്ഷിക്കുന്നതിനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോക്താക്കളെ ശാക്തീകരിക്കുന്നതിനുമായി 2019 ൽ വ്യക്തിഗത ഡാറ്റ പരിരക്ഷണ ബിൽ, 2021 ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) റൂളും നിലവിൽ രാജ്യത്തുണ്ട്.
advertisement
നേരത്തേയും പഗാസസ് സോഫ്റ്റ് വെയർ ഉപോയഗിച്ച് വാട്സ് ആപ് വിവരങ്ങൾ ചോർത്തിയെന്ന ആരോപണം ഉയർന്നിരുന്നു. അന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ആരോപണമുണ്ടായിരുന്നത്. വാട്സ് ആപ് അടക്കം സുപ്രീംകോടതിയിൽ ഈ ആരോപണം നിഷേധിച്ചതായും കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
പെഗാസസ് ഫോൺ ചോർത്തൽ പട്ടികയിൽ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും; അടിസ്ഥാന രഹിതമെന്ന് സർക്കാർ
Next Article
advertisement
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ പിടികൂടി
  • പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി, 40 വയസ്സുള്ള ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം.

  • പ്രതിയെ നാട്ടുകാർ ചേർന്ന് പോലീസിന് കൈമാറി, പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി.

View All
advertisement