'കേരളാ സർക്കാർ ‌‌ബക്രീദിന് നൽകിയ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കണം:' സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഐഎംഎ

Last Updated:

ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സംസ്ഥാന സർക്കാരിന്റെ നടപടി വേദനാജനകമാണെന്ന് ഐഎംഎ

News18 Malayalam
News18 Malayalam
ന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ മാറ്റിവെച്ചു. അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗർഭാഗ്യകരമാണ്. ഇളവുകൾ നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
''ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഐഎംഎ ശക്തമായി ആവശ്യപ്പെടുകയാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കേണ്ടത്. ഉചിതമായ തീരുമാനം സർക്കാർ എടുത്തില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുന്നതും പരിഗണിക്കും''- ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.
advertisement
ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സംസ്ഥാന സർക്കാരിന്റെ നടപടി വേദനാജനകമാണെന്ന് ഐഎംഎ വാർത്താകുറിപ്പിൽ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥയുടെ ഈ സമയത്ത് അനുചിതമായ നടപടിയായി പോയി ഇത്. ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ഉത്തരാഞ്ചല്‍ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പരമ്പരാഗത യാത്രകളും തീർത്ഥാടനങ്ങളും എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ കേരളത്തെ പോലൊരു സംസ്ഥാനം ഇത്തരമൊരു പിന്തിരിപ്പൻ തീരുമാനമെടുന്നത് ദൗർഭാഗ്യകരമാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.
advertisement
മൂന്നാം തരംഗത്തെ നേരിടാൻ ഉചിതമായ എല്ലാ നടപടികളും സ്വീകരിച്ച പ്രധാനമന്ത്രിയെ ഐഎംഎ അഭിനന്ദിച്ചു. പ്രതിരോധ വാക്സിൻ കൂടുതൽ കാര്യക്ഷമാക്കാനുള്ള നടപടി, ആൾക്കൂട്ടം ഒഴിവാക്കാനുള്ള നടപടികൾ എന്നിവ ഈ സമയത്ത് സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ നടപടികളാണ്. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പരിഗണിച്ച് ഒട്ടേറെ മതപരമായ യാത്രകളും ചടങ്ങുകളും റദ്ദാക്കി. വിഷയം സ്വമേധയാ പരിഗണിച്ച സുപ്രീംകോടതി എല്ലാവരും മൂന്നാം തരംഗത്തെ നേരിടുന്നതിന് ജാഗരൂകണമെന്നും നിർദേശിച്ചു. മെഡിക്കൽ ആരോഗ്യ മേഖലയുടെ സേവനങ്ങളിലൂടെ കോവിഡ് രണ്ടാം തരംഗത്തിൽ കേസുകൾ കുറഞ്ഞുവരികയാണ്. എന്നാൽ കേരളം, മഹരാഷ്ട്ര എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഇപ്പോഴും കേസുകൾ ഉയർന്നുനിൽക്കുകയാണ്. - ഐഎംഎ ചൂണ്ടിക്കാട്ടി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളാ സർക്കാർ ‌‌ബക്രീദിന് നൽകിയ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കണം:' സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഐഎംഎ
Next Article
advertisement
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ പിടികൂടി
  • പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി, 40 വയസ്സുള്ള ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം.

  • പ്രതിയെ നാട്ടുകാർ ചേർന്ന് പോലീസിന് കൈമാറി, പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി.

View All
advertisement