advertisement

കണ്ണൂരും കോഴിക്കോട്ടും ഉരുൾപൊട്ടിയതായി സംശയം; മലവെള്ളപ്പാച്ചിൽ

Last Updated:

കണ്ണൂർ നെടുംപെയിലിന് സമീപം ഉരുൾ പൊട്ടി. സെമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ അതിശക്തമായി ചെളിവെള്ളം ഒഴുകിയെത്തി. ഒഴുക്കിന് ശക്തികൂടിയ സാഹചര്യത്തിൽ ഏറെനേരം പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കോഴിക്കോട്: കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ മലയോരമേഖലയിൽ മലവെള്ളപ്പാച്ചിൽ. കണ്ണൂരിൽ മാനന്തവാടി-നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്തും, കോഴിക്കോട് വിലങ്ങാട് മേഖലയിലും, മലപ്പുറത്ത് കരുവാരക്കുണ്ടിലുമാണ് മലവെള്ളപ്പാച്ചിൽ.
കണ്ണൂർ നെടുംപെയിലിന് സമീപം ഉരുൾ പൊട്ടി. സെമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ അതിശക്തമായി ചെളിവെള്ളം ഒഴുകിയെത്തി. ഒഴുക്കിന് ശക്തികൂടിയ സാഹചര്യത്തിൽ ഏറെനേരം പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മാനന്തവാടി ചുരം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. രണ്ട് ആഴ്ചകൾക്കു മുൻപ് ഇതേ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. വീണ്ടും ഉരുൾപൊട്ടന്‍ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
advertisement
മാനന്തവാടി-നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്ത് ഉരുൾപൊട്ടലും വ്യാപകമായ മണ്ണിടിച്ചിലുമുണ്ടായതോടെ പാതയുടെ ഭാഗങ്ങളിൽ ബസുകൾ, ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങി. വൈകിട്ടോടെ കല്ലും മണ്ണും നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. നേരത്തെ, ഓഗസ്റ്റ് ആദ്യവാരം പാതയിൽ പലയിടത്തും ഉരുൾപൊട്ടിയതിനെ തുടർന്ന് ആഴ്ചകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
advertisement
കോഴിക്കോട് വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിൽ ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്തെ നിരവധി കടകളില്‍ വെള്ളം കയറി. കോഴിക്കോട് മലയോര മേഖലയില്‍ ശനിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വിലങ്ങാട് ഭാഗത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
advertisement
മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചലിനെ തുടർന്ന് ഒലിപ്പുഴ കരകവിഞ്ഞൊഴുകയാണ്. കൽക്കുണ്ട്, കേരളാംകുണ്ട് മേഖലകളിലാണ് മലവെള്ളപ്പാച്ചിൽ. കഴിഞ്ഞ ദിവസങ്ങളിലും മേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരും കോഴിക്കോട്ടും ഉരുൾപൊട്ടിയതായി സംശയം; മലവെള്ളപ്പാച്ചിൽ
Next Article
advertisement
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സ്പീക്കർ ഓം ബിർള; പ്രധാനമന്ത്രി മോദിയുടെ ക്ഷണം കൈമാറി
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സ്പീക്കർ ഓം ബിർള; പ്രധാനമന്ത്രി മോദിയുടെ ക്ഷണം കൈമാറി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഓം ബിർള പങ്കെടുത്തു

  • പ്രധാനമന്ത്രി മോദിയുടെ ആശംസകളും ഇന്ത്യ സന്ദർശിക്കാനുള്ള ഔദ്യോഗിക ക്ഷണവും ബിർള കൈമാറി

  • മാലദ്വീപ്, ഭൂട്ടാൻ നേതാക്കളുമായി പ്രാദേശിക സഹകരണത്തെക്കുറിച്ച് ബിർള ചർച്ച നടത്തി

View All
advertisement