റോസ്ലിനെ കാണാതായിട്ട് നാല് മാസം; വലയിലാക്കിയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത്
- Published by:Naseeba TC
- news18-malayalam
Last Updated:
സാമ്പത്തികമായി ഏറെ പിന്നാക്കം നിന്നിരുന്ന റോസ്ലിനെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് വശത്താക്കിയത്
കൊച്ചി: ഇലന്തൂരിലെ നരബലിയിൽ കൊല്ലപ്പെട്ട റോസ്ലിനെ കഴിഞ്ഞ നാല് മാസമായി കാണാനില്ലായിരുന്നുവെന്ന് മകൾ മഞ്ജു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് പരാതി നൽകിയതെന്നും മഞ്ജു പറഞ്ഞു.
കാലടിയിൽ നിന്നാണ് റോസ്ലിനെ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്ന റഷീദ് കൊണ്ടുപോയത്. സാമ്പത്തികമായി ഏറെ പിന്നിലായിരുന്ന റോസ്ലിനെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് വശത്താക്കിയത്. പത്തുലക്ഷം രൂപയും വാഗ്ദാനം നല്‍കിയിരുന്നു.
ശേഷം ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച ശേഷം നരബലി നടത്തി. റോസ്ലിന്റെ നരബലി നടത്തി ഒരു മാസത്തിനു ശേഷമാണ് അടുത്ത നരബലിക്കായുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്.
advertisement
റോസ്ലിനെ നരബലി നടത്തിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ഗുണമൊന്നും ഉണ്ടായില്ലെന്ന് ഭഗവൽ സിംഗ് റഷീദിനെ അറിയിക്കുകയായിരുന്നു. കുടുംബത്തിന് മേലുള്ള ശാപമാണ് ഇതിനു കാരണമെന്നും ആദ്യത്തെ നരബലിയോടെ ശാപം മാറിയെന്നും റഷീദ് ഭഗവൽ സിങ്ങിനെ ധരിപ്പിച്ചു.
Also Read- കട്ടിലിൽ കെട്ടിയിട്ട് കഴുത്തറത്തു; മൃതദേഹം വെട്ടിനുറുക്കി കുഴിച്ചിട്ടു; അന്വേഷണ സംഘം ഇലന്തൂരിൽ
മറ്റൊരു നരബലി കൂടി നല്‍കിയാല്‍ ഐശ്വര്യവും സമ്പത്തും വരുമെന്ന് ഇവരെ വീണ്ടും തെറ്റിദ്ധരിപ്പിച്ചു. ഇങ്ങനെയാണ് കടവന്ത്രയിൽ നിന്നും പത്മയെ ഷാഫി കൊണ്ടുവരുന്നത്. പത്മയേയും സിനിമയിൽ അഭിനയിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം നൽകിയത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്നും പത്തുലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു പത്മയ്ക്കും നല്‍കിയ വാഗ്ദാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2022 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോസ്ലിനെ കാണാതായിട്ട് നാല് മാസം; വലയിലാക്കിയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത്


