കോഴിക്കോട്: പിഎ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കുടുംബ ബന്ധത്തെ പൊതുവേദിയില്‍ ആക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി. മന്ത്രിസ്ഥാനം പിഎ മുഹമ്മദ് റിയാസിന് ലഭിച്ചത് മുഖ്യമന്ത്രി നല്കിയ സ്ത്രീധനമാണെന്നാണ് കെഎം ഷാജി ആക്ഷേപിച്ചത്.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ മന്‍സൂര്‍ അനുസ്മരണ ചടങ്ങിലാണ് ഷാജിയുടെ പരാമര്‍ശങ്ങള്‍. പൊതുമരാമത്ത് വകുപ്പും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗത്വവും പിഎ മുഹമ്മദ് റിയാസിന് മുഖ്യമന്ത്രി സ്ത്രീധനമായി നല്‍കിയതാണെന്നാണ് കെഎം ഷാജി ആക്ഷേപിച്ചത്.
Also Read-Kochi Metro | കൊച്ചി മെട്രോയിലെ ഭീഷണി സന്ദേശത്തിന് പിന്നില്‍ റെയില്‍ ഹൂണ്സോ? അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്Joju George |വാഗമണ്‍ ഓഫ് റോഡ് കേസ്: നടന് ജോജു ജോര്‍ജ് പിഴ അടച്ചുഇടുക്കി: വാഗമണില്‍ ഓഫ് റോഡ് റേസിംഗ് നടത്തിയ സംഭവത്തില്‍ നടന് ജോജു ജോര്‍ജ് 5000 രൂപ പിഴ അടച്ചു. മോട്ടോര്‍ വാഹനവകുപ്പാണ് തേയില തോട്ടത്തില്‍ ഓഫ് റോഡ് റെയ്സ് നടത്തിയതിന് നടന് പിഴ ഇട്ടത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റെയ്സില്‍ പങ്കെടുത്തതിനുമാണ് പിഴ ഇട്ടത്.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത് ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണെങ്കില്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് നടന് രേഖാമൂലം ഉറപ്പ് നല്‍കിയതിനാലാണ് ചട്ടപ്രകാരം പിഴ ശിക്ഷ നല്കി ലൈസന്‍സ് റദ്ദാക്കാതിരുന്നതെന്ന് ഇടുക്കി ആര്‍ടിഒ ആര്.രമണന് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ജോജു ജോര്‍ജ് ഇടുക്കി ആര്‍ടിഒയ്ക്കു മുന്നില്‍ നേരിട്ട് ഹാജരായിരുന്നു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആര്‍ടിഒ ജോജുവിന് നോട്ടീസ് അയച്ചിരുന്നു.
Also Read-Thrikkakara By-Election| തൃക്കാക്കര ഇന്ന് പോളിംഗ് ബൂത്തില്‍; വോട്ടെടുപ്പ് തുടങ്ങിഅനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളില്‍ ആയതിനാല്‍ മറ്റാര്‍ക്കും അപകടം ഉണ്ടാകുന്ന തരത്തിലല്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നല്‍കിയത്. ഇത് പരിശോധിച്ച ശേഷമാണ് ജോജുവിന് പിഴ ഈടാക്കി നടപടി അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.
ഇതിനിടെ പരിപാടിയില്‍ പങ്കെടുത്ത് വാഹനം ഓടിച്ച 12 പേര്‍ക്ക് വാഗമണ്‍ പോലീസ് നോട്ടീസ് അയച്ചു. വാഹനങ്ങളുമായി നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. നാലു പേര് നേരത്തെ ഹാജരായി ജാമ്യം എടുത്തിരുന്നു.
അനുമതി ഇല്ലാതെ ഓഫ് റോഡ് റെയ്സ് നടത്തിയതിനാണ് വാഗമണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്. പരിപാടിയുടെ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും സ്ഥലം ഉടമയ്ക്കും എതിരെയാണ് കേസ്. റെയ്സില്‍ പങ്കെടുത്ത ജോജു ജോര്‍ജിനെതിരെയും എതിരെയും കേസെടുത്തിട്ടുണ്ടെന്ന് വാഗമണ്‍ സി ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.എസ്.യു ജില്ല പ്രസിഡന്റ് ടോണി തോമസിന്റെ പരാതിയിലാണ് ജോജു ജോര്‍ജ്ജ് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ജോജു ഓഫ് റോഡിംഗ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് കേസെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.