'25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശം ഇല്ലേ': നഫീസുമ്മയുടെ മകൾ
- Published by:Rajesh V
- news18-malayalam
Last Updated:
'മതപണ്ഡിതന്റെ വിമര്‍ശനം വന്നതോടെ ഉമ്മയ്ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ മരണവീട്ടില്‍പോലും പോകാനോ പറ്റുന്നില്ല'
കോഴിക്കോട്: 55-ാം വയസില്‍ മണാലിയിലേക്ക് യാത്രപോയി വൈറലായ നാദാപുരം സ്വദേശി നഫീസുമ്മയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത് വലിയ പിന്തുണ. അതേസമയം, നഫീസുമ്മയെ വിമർശിച്ച മതപണ്ഡിതനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സമസ്ത എ പി വിഭാഗം പണ്ഡിതനും സുന്നി വോയ്‌സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രസംഗം വിവാദമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നഫീസുമ്മയ്ക്ക് മാനസികപ്രയാസം കാരണം വീടിന് പുറത്തിറങ്ങാനാവുന്നില്ലെന്നും ഉമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും ചോദിക്കുകയാണ് നഫീസുമ്മയുടെ മകള്‍ ജിഫാന.
25 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ ദിഖ്‌റും സ്വലാത്തും ചൊല്ലി ഏതെങ്കിലും മൂലയിലിരിക്കുന്നതിന് പകരം ഏതോ നാട്ടില്‍ പോയി മഞ്ഞില്‍ കളിക്കുകയാണെന്നും വിധവകള്‍ വീട്ടിലിരിക്കണമെന്നുമായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസംഗം. വിനോദയാത്രക്ക് പോയി വീഡിയോ ഇടുന്നത് തെറ്റാണന്നും മതപണ്ഡിതന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
മതപണ്ഡിതന്റെ ഈ പ്രസംഗം നഫീസുമ്മയ്ക്കും കുടുംബത്തിനും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാണ് മകള്‍ ജിഫാന പറയുന്നത്. 25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശം ഇല്ലേയെന്നും ജിഫാന ചോദിക്കുന്നു.
advertisement
'കഴിഞ്ഞ ഡിസംബറിലാണ് ഞാനും ഉമ്മയും മണാലിയിലേക്ക് പോയത്. ആദ്യമായി മഞ്ഞ് കണ്ട ഏറെ സന്തോഷിക്കുകയും അതൊരു റീൽസായി പുറത്ത് വരികയും ചെയ്തു. അതിനെതിരെ മതപണ്ഡിതന്റെ വിമര്‍ശനം വന്നതോടെ ഉമ്മയ്ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ മരണവീട്ടില്‍പോലും പോകാനോ പറ്റുന്നില്ല. എല്ലാവരും പണ്ഡിതന്റെ പ്രഭാഷണത്തെ കുറിച്ച് പറയുന്നത് ഉമ്മയെ മാനസികമായി തളര്‍ത്തി'-ജിഫാന പറയുന്നു. ഒരു പ്രഭാഷണത്തിലൂടെ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണെന്നും ജിഫാന പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
February 20, 2025 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശം ഇല്ലേ': നഫീസുമ്മയുടെ മകൾ