'പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷീനുകള്‍ സ്ഥാപിക്കും'; മന്ത്രി വി ശിവന്‍കുട്ടി

Last Updated:

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

തിരുവനന്തപുരം: പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിൻ വെന്റിങ് മെഷീനുകൾ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് നാപ്കിന്‍ വെന്‍റിങ് മെഷീനുകള്‍ സ്ഥാപിക്കുക. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, സംസ്ഥാനത്ത്  ജൂൺ 1നാണ് സ്കൂള്‍ പ്രവേശനോത്സവം.  സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ബോയ്സ് സ്കൂളിൽ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. മെയ് 27 ന് മുമ്പ് സ്കൂൾ തുറക്കൽ മുന്നൊരുക്കം പൂർത്തിയാക്കും. 47 ലക്ഷം വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സ്കൂൾ അന്തരീഷം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും വി. ശിവന്‍കുട്ടി ക‍ഴിഞ്ഞ ദിവസം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷീനുകള്‍ സ്ഥാപിക്കും'; മന്ത്രി വി ശിവന്‍കുട്ടി
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement