'യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകള്‍ നഷ്ടമായിട്ടില്ല; എല്‍ഡിഎഫിന് വോട്ടുചോർച്ചയുണ്ടായി'; വിഡി സതീശൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
എൽഡിഎഫിന് 16000ത്തോളം വോട്ടുകൾ നിലമ്പൂരിൽ നഷ്ടമായെന്ന് വിഡി സതീശൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകൾ നഷ്ടമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതേസമയം എൽഡിഎഫിന് 16000ത്തോളം വോട്ടുകൾ നിലമ്പൂരിൽ നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
പലകക്ഷികളുണ്ടെങ്കിലും യു.ഡി.എഫ് ഒറ്റ പാർട്ടിയായാണ് പ്രവർത്തിക്കുന്നതെന്നും നിലമ്പൂരിലെ വിജയം ടീം യുഡിഎഫിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു എന്നതും അതിന്റെ അഴിമതിയും വ്യക്തമാണെന്നും ജനങ്ങൾ ഹൃദയത്തിൽ അത്രയും വെറുപ്പോടെയാണ് ഇടതു സർക്കാരിനെ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 23, 2025 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകള്‍ നഷ്ടമായിട്ടില്ല; എല്‍ഡിഎഫിന് വോട്ടുചോർച്ചയുണ്ടായി'; വിഡി സതീശൻ