Nipah Virus | മലപ്പുറത്തും നിപ ജാ​ഗ്രതാ നിർദേശം; മഞ്ചേരി മെഡിക്കൽ കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

Last Updated:

രോഗിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇവര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള വ്യക്തിയല്ല.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറം ജില്ലയിലും നിപ്പ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ ലക്ഷണങ്ങൾ കാണിച്ച് ഒരാൾ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിപ്പിച്ചത്. രോഗിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇവര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള വ്യക്തിയല്ല.
ജില്ലാ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചതനുസരിച്ച് ഇവരെ ഐസൊലേഷനിലാക്കി നിരീക്ഷിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
അതേസമയം  സംസ്ഥാനത്ത് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah Virus | മലപ്പുറത്തും നിപ ജാ​ഗ്രതാ നിർദേശം; മഞ്ചേരി മെഡിക്കൽ കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement