Nipah Virus| നിപ: 11 പേരുടെ പരിശോധനാ ഫലം ഇന്ന്; കേന്ദ്രസംഘം കോഴിക്കോട്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
ഡോ. ഹിമാന്‍ഷു ചൗഹാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കോഴിക്കോട്ടെത്തിയത്
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 18 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 11 പേരുടെ ഫലം ഇന്ന് ലഭിച്ചേക്കും. നിലവില്‍ നിപ സ്ഥിരീകരിച്ച് മൂന്ന് പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
ഇതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം കോഴിക്കോടെത്തി. ഡോ. ഹിമാന്‍ഷു ചൗഹാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജില്ലയിലെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ഇവർ കോഴിക്കോട് കളക്ടറേറ്റിലെത്തിയത്.
Also Read- തോന്നക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ പരിശോധന; തിരുവനന്തപുരത്ത് നിപ സംശയിച്ച വിദ്യാർത്ഥി നെഗറ്റീവ്
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇവർ കളക്ടറുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തി. നിലവില്‍ സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികളില്‍ കേന്ദ്ര സംഘം തൃപ്തരാണെന്നാണ് സൂചന. എന്നാൽ സംഘത്തിന്റെ തുടര്‍നടപടികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
advertisement
അതേസമയം, ജില്ലയിൽ ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് അടുത്ത പത്ത് ദിവസത്തേക്ക് ആള്‍ക്കൂട്ട പരിപാടികള്‍ നിര്‍ത്തിവെക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയും കളക്ടർ പ്രഖ്യാപിച്ചിരുന്നു.
advertisement
ഇതിനിടെ രോഗ ലക്ഷണങ്ങളോടെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിക്ക് നിപയില്ലെന്ന് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
September 14, 2023 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah Virus| നിപ: 11 പേരുടെ പരിശോധനാ ഫലം ഇന്ന്; കേന്ദ്രസംഘം കോഴിക്കോട്ടെത്തി