പാമ്പിനെ ആരും ദൈവമായി ആരാധിക്കുന്നില്ല: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു

Last Updated:

സർപ്പക്കാവുകളും നാഗരാജ ക്ഷേത്രങ്ങളും എല്ലാം പാമ്പിനെ കൊല്ലാതിരിക്കാനാണ് എന്നും ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു.

പാമ്പിനെ ദൈവമായി ഹിന്ദുക്കൾ ആരും കാണുന്നില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു. സർപ്പക്കാവുകളും നാഗരാജ ക്ഷേത്രങ്ങളും എല്ലാം പാമ്പിനെ കൊല്ലാതിരിക്കാനാണ് എന്നും ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു. പാല് കൊടുത്താൽ പോലും കടിക്കുന്ന ജീവിയാണ് പാമ്പ്. അതിന് തലച്ചോർ ഇല്ല. ചൈനയിലെ ആളുകൾ പാമ്പിനെ കഴിക്കുന്നുണ്ട്.
ഇവിടെ പാമ്പിനെയും അതുപോലെ കുരങ്ങനെയും എല്ലാം ആരാധിക്കുന്നതായി പറയുന്നുണ്ടെന്നും ഉദയഭാനു. അത് ആചാരങ്ങൾക്ക് എതിരൊന്നും അല്ല. പാമ്പിനെ ദൈവമായിട്ട് ഒന്നും താൻ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോന്നി സീറ്റിനുവേണ്ടി ജനശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് ആക്ഷേപം ഉണ്ടെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നായിരുന്നു ഉദയഭാനുവിന്റെ പ്രതികരണം. സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് ചുമ്മാ ആളുകളൊക്കെ വെറുതെ പറയുന്നതാണെന്നും ഉദയഭാനു പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാമ്പിനെ ആരും ദൈവമായി ആരാധിക്കുന്നില്ല: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement